Monday, June 21, 2021
Home Ediotrs Pick ഭര്‍ത്താവ് സ്ഥാപിച്ച സിസിടിവി കാമറ ഭാര്യ തല്ലിത്തകര്‍ത്തു; 5,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് യുഎഇ കോടതി

ഭര്‍ത്താവ് സ്ഥാപിച്ച സിസിടിവി കാമറ ഭാര്യ തല്ലിത്തകര്‍ത്തു; 5,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് യുഎഇ കോടതി

ദുബൈ: വീട്ടില്‍ ഭര്‍ത്താവ് സ്ഥാപിച്ച സിസിടിവി കാമറകള്‍ മനപൂര്‍വ്വം തകര്‍ത്ത ഭാര്യക്ക് പിഴ വിധിച്ച് യുഎഇ കോടതി. യുവതി 5,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കാനാണ് അല്‍ഐന്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധിച്ചത്.

അറബ് വംശജനാണ് ഭാര്യക്കെതിരേ കോടതിയെ സമീപിച്ചത്. സിസിടിവിയുടെ വിലയായ 2,050 ദിര്‍ഹവും മറ്റ് വസ്തുക്കളുടെയും മാനസികമായ ആഘാതത്തിന്റെയും നഷ്ടപരിഹാരമായി 15,000 ദിര്‍ഹവും നഷ്ടപരിഹാരം ലഭിക്കണമെന്നായിരുന്നു ആവശ്യം.

സുരക്ഷയും സംരക്ഷണവും കണക്കിലെടുത്താണ് വീടിന്റെ വിവിധ ഭാഗങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചതെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍, ഭാര്യ കത്തി ഉപയോഗിച്ച് കാമറകള്‍ നശിപ്പിക്കുകയായിരുന്നു. എന്തിനാണ് ഭാര്യ ഇങ്ങിനെ ചെയ്തത് എന്നറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഭാര്യ മോശമായി പെരുമാറിയെന്നും പരാതിയിലുണ്ട്.

കാമറ നശിപ്പിച്ച കാര്യം സമ്മതിച്ച യുവതി, മറ്റ് വസ്തുക്കള്‍ നശിപ്പിക്കുകയോ ഭര്‍ത്താവിന് മാനസിക ആഘാതം ഏല്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. വാദംകേട്ട കോടതി 5,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.
ALSO WATCH

Most Popular