Thursday, July 29, 2021
Home Ediotrs Pick ലോകത്തിലെ ഏറ്റവും വലിയ മെഡല്‍ നിര്‍മിച്ച് അബൂദബിയിലെ ഇന്ത്യന്‍ സ്‌കൂള്‍ ഗിന്നസ് ബുക്കില്‍

ലോകത്തിലെ ഏറ്റവും വലിയ മെഡല്‍ നിര്‍മിച്ച് അബൂദബിയിലെ ഇന്ത്യന്‍ സ്‌കൂള്‍ ഗിന്നസ് ബുക്കില്‍

അബൂദബി: ലോകത്തിലെ ഏറ്റവും വലിയ മെഡല്‍ നിര്‍മിച്ചതിനുള്ള ഗിന്നസ് റെക്കോഡ് ഇനി അബൂദബി ബനിയാസിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിന്. യുഎഇയുടെ 50ാം വാര്‍ഷികത്തോട് അുബന്ധിച്ചാണ് 450 കിലോഗ്രാം ഭാരവും 5.93 ചതുരശ്രമീറ്റര്‍ വ്യാസവുമുള്ള മെഡല്‍ ഒരുക്കിയത്. 68.5 കിലോഗ്രാം ഭാരവും 2.56 ചതുരശ്രമീറ്റര്‍ വ്യാസവുമാണ് ഇതിന് മുമ്പത്തെ റെക്കോഡ്.

സ്‌കൂളിലെ 450ലേറെ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് സ്റ്റീലില്‍ മെഡല്‍ രൂപകല്‍പ്പന ചെയ്തത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് ബുക്ക് റെക്കോഡ്‌സ് വിധികര്‍ത്താക്കള്‍ മെഡലിന്റെ തൂക്കവും ഭാരവും കണക്കാക്കി റെക്കോഡ് പ്രഖ്യാപിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. ബിനോ കുര്യന്‍, മാനേജിങ് ഡയറക്ടര്‍ മുനീര്‍ അന്‍സാരി, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്‌കൂളിന്റെ അഞ്ചാം വാര്‍ഷികവും രാജ്യത്തിന്റെ സുവര്‍ണ ജൂബിലിയുമാണ് ഇത്. ഈ സാഹചര്യത്തിലാണ് യുഎഇയുടെ നേട്ടങ്ങള്‍ ചിത്രീകരിക്കുന്ന മെഡല്‍ രാജ്യത്തിന്റെ ദീര്‍ഘവീക്ഷണമുള്ള ഭരകര്‍ത്താക്കള്‍ക്കായി സമര്‍പ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഡോ. കുര്യന്‍ പറഞ്ഞു. യുഎഇയുടെ ദേശീയ പതാകയ്ക്ക് പുറമേ ശെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്ഖ്, ബുര്‍ജ് ഖലീഫ, അഡനോക് ആസ്ഥാനം തുടങ്ങിയ പ്രധാന സ്ഥലങ്ങളും മെഡലില്‍ ചിത്രീകരിച്ചിട്ടുണ്ട്.
ALSO WATCH

Most Popular