Friday, September 17, 2021
Home Newsfeed മനപൂര്‍വ്വം വാക്‌സിനെടുക്കാത്തവര്‍ ചെയ്യുന്നത് പാപമാണെന്ന് യുഎഇ ഫത്‌വ കൗണ്‍സില്‍

മനപൂര്‍വ്വം വാക്‌സിനെടുക്കാത്തവര്‍ ചെയ്യുന്നത് പാപമാണെന്ന് യുഎഇ ഫത്‌വ കൗണ്‍സില്‍

ദുബൈ: കോവിഡ് വാക്‌സിന്‍ എടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുകയും എന്നിട്ടും എടുക്കാതിരിക്കുകയും ചെയ്യുന്നവര്‍ ഒരു പാപമാണ് ചെയ്യുന്നതെന്ന് യുഎഇ ഫത്‌വ കൗണ്‍സില്‍ അംഗം. അത്തരം ആളുകള്‍ മറ്റുള്ളവര്‍ക്ക് രോഗം പടര്‍ത്തുകയും ഉപദ്രവത്തിന് കാരണമാവുകയും ചെയ്‌തേക്കാം. രോഗം പടരുന്നത് തടയാന്‍ അവര്‍ക്ക് സാധിക്കുമെന്നിരിക്കേയാണിത്- യുഎഇ ഫത്‌വ കൗണ്‍സില്‍ അംഗം ഡോ. ഉമര്‍ ഹബ്തൂര്‍ ദീബ് അല്‍ ദാഇ പറഞ്ഞു.

നോമ്പുകാരനായിരിക്കേ വാക്‌സിന്‍ എടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ എടുക്കുന്നത് കൊണ്ട് നോമ്പ് മുറിയില്ല. രാജ്യത്തെ 7,550 ഇമാമുമാരും മറ്റ് മസ്ജിദ് ജീവനക്കാരും ഇതിനകം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. മൊത്തം മസ്ജിദ് ജീവനക്കാരുടെ 78 ശതമാനത്തിലേറെ വരുമിത്.

Most Popular