അബുദാബി: യുഎഇയില്‍ 24 മണിക്കൂറിനിടെ 313 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 393 പേര് രോഗ മുക്തരായതായും ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കോവിഡ് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുതുതായി 52,000 ത്തിലേറെ പേര്‍ക്ക് പരിശോധന നടത്തിയപ്പോഴാണ് 313 പേര്‍ക്ക് രോഗം കണ്ടെത്തിയത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം ഇതോടെ 58,562 ആയി. ആകെ മരണം: 343. രോഗമുക്തിനേടിയവര്‍: 51,628.