ദുബൈ: യുഎഇയുടെ ചൊവ്വാദൗത്യമായ ഹോപ്പ് പ്രോബ് മിഷന് വിക്ഷേപണം രണ്ടാം തവണയും മാറ്റി. ജൂലൈ 15ന ആയിരുന്നു ആദ്യം വിക്ഷേപണം തീരുമാനിച്ചത്. തുടര്‍ന്ന് ജപ്പാനിലെ വിക്ഷേപണ സ്ഥലത്തെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ജൂലൈ 17ലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, വിക്ഷേപണം ജൂലൈ 17ല്‍ നിന്ന് മറ്റൊരു തിയ്യതിയിലേക്കു മാറ്റിയതായി മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററും എമിറേറ്റ്സ് സ്പേസ് ഏജന്‍സിയും അറിയിച്ചു. പുതിയ തിയ്യതി 24 മണിക്കൂറിന് അകം പ്രഖ്യാപിക്കും.
യുഎഇ ചൊവ്വാദൗത്യ വിക്ഷേപണം വീണ്ടും മാറ്റി
RELATED ARTICLES
80 ലക്ഷം രൂപ തട്ടിപ്പറിച്ചോടിയ കള്ളനെ കാല്‍വച്ച് വീഴ്ത്തി; സോഷ്യല്‍ മീഡിയയില്‍ താരമായി മലയാളി(വീഡിയോ)
ദുബൈ: സാഹചര്യത്തിന് അനുസരിച്ച് ദ്രുതഗതിയില്‍ തീരുമാനമെടുക്കാനുള്ള മലയാളിയുടെ കഴിവില്‍ തിരികെക്കിട്ടിയത് 80 ലക്ഷത്തിലധികം രൂപ. വടകര സ്വദേശി വള്ളിയോട് പാറപ്പുറത്ത് ജാഫറാണ് അതിവേഗം കുതിക്കുകയായിരുന്ന കള്ളനെ കാല്‍വച്ച് വീഴ്ത്തി താരമായത്. പിന്നാലെ വന്ന...
ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷം; പ്രവാസികളില്‍ പലരും യാത്ര റദ്ദാക്കുന്നു
ദുബൈ: ഇന്ത്യയില്‍ എല്ലാ കണക്കുകൂട്ടലുകളെയും പിന്നിലാക്കി കോവിഡ് വ്യാപനം കുതിക്കുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ നാട്ടിലേക്കുള്ള യാത്ര മാറ്റിവയ്ക്കുന്നു. വേനലവധിക്ക് നാട്ടിലേക്ക് ടിക്കറ്റെടുത്തിരുന്ന പലരും ടിക്കറ്റ് റദ്ദാക്കുന്നതായി ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു. നാട്ടിലെത്തിയാല്‍ മടങ്ങിവരവ്...
യുഎഇയില്‍ ഇന്ന് നാല് കോവിഡ് മരണം; പുതിയ കേസുകള്‍ 1798
അബൂദബി: യുഎഇയില്‍ 1,798 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,492 പേര് കൂടി രോഗമുക്തരായപ്പോള്‍ നാലു പുതിയ കോവിഡ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1541...