Saturday, September 25, 2021
Home Gulf UAE സംസ്ഥാനങ്ങളുടെ അനുമതിയില്ലാത്ത ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ ഇറങ്ങാന്‍ അനുവദിക്കില്ല

സംസ്ഥാനങ്ങളുടെ അനുമതിയില്ലാത്ത ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ ഇറങ്ങാന്‍ അനുവദിക്കില്ല

ന്യൂഡല്‍ഹി: യുഎഇയില്‍ നിന്ന് അംഗീകാരമില്ലാതെ ചാര്‍ട്ടര്‍ വിമാനങ്ങള്‍ പറത്തുന്നതിനെതിരേ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ(ഡിജിസിഎ) മുന്നറിയിപ്പ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വഴി എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് അയച്ച കത്തില്‍ ഇത്തരത്തിലുള്ള വിമാനങ്ങള്‍ ഇന്ത്യയില്‍ ലാന്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ്അറിയിച്ചു.

സംസ്ഥാനത്തിന്റെ അംഗീകാരമില്ലാതെ യുഎഇയില്‍ നിന്നുള്ള ഒരു ചാര്‍ട്ടര്‍ വിമാനം കഴിഞ്ഞ ദിവസം മുംബൈയില്‍ ലാന്റ് ചെയ്തിരുന്നു. തുടര്‍ന്ന് 200ഓളം യാത്രക്കാര്‍ 12 മണിക്കൂറോളം വിമാനത്തില്‍ കാത്തരിക്കേണ്ടിവന്നു.

യുഎഇയില്‍ നിന്ന് സംസ്ഥാന അനുമതിയില്ലാതെ ചില വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഡിജിസിഎയുടെ കത്തില്‍ പറയുന്നു. ഇനി മുതല്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുമതി രേഖ യുഎഇ എയര്‍പോര്‍ട്ടുകളില്‍ നിന്ന് വിമാനം പുറപ്പെടും മുമ്പ് വിമാനം ഇറങ്ങുന്ന സ്ഥലത്തെ എടിസിയില്‍ സമര്‍പ്പിക്കണം.

Unauthorised chartered flights from UAE will not be allowed to land in India: DGCA

Most Popular