Sunday, June 20, 2021
Home Gulf UAE വന്ദേഭാരത് മിഷന്‍ വിമാനത്തില്‍ പോകാന്‍ യുഎഇയില്‍ ഇനി എംബസി അനുമതി വേണ്ട

വന്ദേഭാരത് മിഷന്‍ വിമാനത്തില്‍ പോകാന്‍ യുഎഇയില്‍ ഇനി എംബസി അനുമതി വേണ്ട

ദുബൈ: വന്ദേഭാരത് മിഷന്‍ വിമാനങ്ങളില്‍ യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ഇനി എംബസി അനുമതി വേണ്ട. എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഴി നേരിട്ട് ടിക്കറ്റ് എടുക്കാം. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴിയും ഓഫീസ് മുഖേനയും ടിക്കറ്റെടുക്കാം.

നിലവില്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് മുന്‍ഗണനാ ക്രമത്തില്‍ ആളുകളെ എംബസി തിരഞ്ഞെടുക്കുകയും അവരെ നേരില്‍ വിളിച്ച് ടിക്കറ്റ് നല്‍കുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍, ജൂലൈ 3 മുതല്‍ 14 വരെയുള്ള വന്ദേഭാരത് മിഷന്റെ നാലാം ഘട്ട വിമാനങ്ങളില്‍ ഇത് ആവശ്യമില്ല. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തങ്ങളുടെ താല്‍പര്യമനുസരിച്ചുള്ള തിയ്യതികളില്‍ നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം.

ഇന്ന് രാത്രി 7 മുതല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. അബൂദബിയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലക്കായിരിക്കും ടിക്കറ്റ് നല്‍കുക. എയര്‍ ഇന്ത്യയുടെ അബൂദബി, ദുബൈ, ഷാര്‍ജ, അല്‍ഐന്‍, റാസല്‍ഖൈമ, അജ്മാന്‍, ഫുജൈറ ഓഫിസുകളില്‍ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കാനും യാത്രക്കാര്‍ക്ക് സാധിക്കുമെന്ന് എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Most Popular