Sunday, September 19, 2021
Home Gulf UAE വന്ദേഭാരത് നാലാംഘട്ടത്തില്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് 9 വിമാനങ്ങള്‍ മാത്രം

വന്ദേഭാരത് നാലാംഘട്ടത്തില്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് 9 വിമാനങ്ങള്‍ മാത്രം

ദുബയ്: പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് മിഷനില്‍ യുഎഇയില്‍ നിന്നുള്ള നാലാംഘട്ട പട്ടിക പുറത്തിറക്കി. ഈ മാസം 9 മുതല്‍ 23 വരെ യുഎഇയില്‍ നിന്ന് കേരളത്തിലേയ്ക്ക് 9 വിമാനങ്ങള്‍ മാത്രമാണ് പറക്കുക. ഇതര ഗള്‍ഫ് രാജ്യങ്ങള്‍ക്കും മറ്റ് വിദേശരാജ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കിയതാണ് ഇപ്രാവശ്യം യുഎഇയില്‍ നിന്ന് കുറയാന്‍ കാരണമെന്ന് എയര്‍ ഇന്ത്യാ പ്രതിനിധി അറിയിച്ചു.

കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലും യുഎഇയില്‍ നിന്നായിരുന്നു ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേയ്ക്ക് പറന്നത്. അമ്പതിലേറെ വിമാനങ്ങളില്‍ ആയിരക്കണക്കിന് പേര്‍ നാട്ടിലെത്തി. അതേസമയം, നാലാംഘട്ട പട്ടിക പുതുക്കിയേക്കാമെന്നും സൂചനയുണ്ട്.

നാലാം ഘട്ട പട്ടിക

ജൂണ്‍ 9ന് അബൂദബിയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് ഐഎക്‌സ് 1452രാവിലെ 10.45ന്

ദുബായില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് ഐഎക്‌സ്1344 വൈകിട്ട് 3.30ന്

ജൂണ്‍ 11ന് അബൂദബിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഐഎക്‌സ്1538 വൈകിട്ട് 5.05ന്

ജൂണ്‍ 12ന് അബൂദബിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് ഐഎക്‌സ് 1348 രാവിലെ 11.20ന്

ജൂണ്‍ 15ന് അബൂദബിയില്‍ നിന്ന് കോഴിക്കേട്ടേയ്ക്ക് ഐഎക്‌സ്1348 വൈകിട്ട് 5.20ന്

ജൂണ്‍ 16ന് അബൂദബിയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് ഐഎക്‌സ്1452 ഉച്ചയ്ക്ക് 1.30ന്

ജൂണ്‍ 17ന് ദുബയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് ഐഎക്‌സ് 1434 രാവിലെ 11.10ന്

അബൂദബിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഐഎക്‌സ്1538 രാത്രി 8.30ന്

ജൂണ്‍ 19ന് ദുബയില്‍ നിന്ന് കണ്ണൂരിലേയ്ക്ക് ഐഎക്‌സ്1746 ഉച്ചയ്ക്ക് 12.55ന്


 

Most Popular