Tuesday, September 21, 2021
Home Gulf UAE വാഹന അപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 1.2 കോടി നഷ്ടപരിഹാരം

വാഹന അപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 1.2 കോടി നഷ്ടപരിഹാരം

ദുബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ഒരു കോടി 20 ലക്ഷം രൂപ (6 ലക്ഷം ദിര്‍ഹം) നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ കോടതി വിധി. ആലപ്പുഴ സ്വദേശി റിജാസ് മുഹമ്മദ് കുഞ്ഞി (41)ന് ഒരുവര്‍ഷം നീണ്ട നിയമ നടപടികള്‍ക്കൊടുവില്‍ അനുകൂല വിധി.

2020 ജനുവരി 12ന് അല്‍ഐന്‍ – അബൂദബി റോഡില്‍ റിജാസ് ഓടിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. എതിര്‍ വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് ട്രാഫിക് ക്രിമിനല്‍ കോടതി ഡ്രൈവര്‍ക്ക് 5,000 ദിര്‍ഹം പിഴ വിധിച്ചുരുന്നു.

ഗുരുതര പരിക്കേറ്റിരുന്ന റിജാസിന് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ബന്ധുക്കള്‍ സാമൂഹിക പ്രവര്‍ത്തകന്‍ സലാം പാപ്പിനിശേരിയുടെ സഹായത്തോടെ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ആറു ലക്ഷം യുഎഇ ദിര്‍ഹം നല്‍കാന്‍ വിധിയുണ്ടായത്.

 

Most Popular