Friday, April 23, 2021
Home Gulf UAE ഇമറാത്തി കവി സാലിഹ് അല്‍ ഗുര്‍ഗ് അന്തരിച്ചു

ഇമറാത്തി കവി സാലിഹ് അല്‍ ഗുര്‍ഗ് അന്തരിച്ചു

ദുബൈ: ഇമറാത്തി കവി സാലിഹ് അല്‍ ഗുര്‍ഗ്(84) അന്തരിച്ചു. യു.എ.ഇയിലെ സാഹിത്യ രംഗത്ത് സജീവമായിരുന്ന അല്‍ ഗുര്‍ഗ് സ്വന്തം നിലയിലാണ് എഴുത്തും വായനയും പഠിച്ചത്. അറബിക്ക് പുറമെ, ഇംഗ്ലീഷ്, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളും വശമുള്ള ഇദ്ദേഹം നിരവധി രചനകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സമകാലിക പ്രസിദ്ധീകരണങ്ങളില്‍ നിരവധി കവിതകള്‍ എഴുതിയിട്ടുള്ള ഇദ്ദേഹം രചനകള്‍ ഇതുവരെ പുസ്തകമായി പുറത്തിറക്കിയിട്ടില്ല.

Most Popular