Thursday, August 5, 2021
Home Gulf UAE കാലാവധി കഴിഞ്ഞ വിസിറ്റ് വിസക്കാര്‍ക്ക് ഒരു മാസം കൂടി സമയം നല്‍കി യുഎഇ

കാലാവധി കഴിഞ്ഞ വിസിറ്റ് വിസക്കാര്‍ക്ക് ഒരു മാസം കൂടി സമയം നല്‍കി യുഎഇ

ദുബൈ: മാര്‍ച്ച് 1ന് ശേഷം വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് യുഎഇ ഒരു മാസം കൂടി ഗ്രേസ് പിരീഡ് നീട്ടി നല്‍കി. അല്‍പ്പം മുമ്പാണ് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ആഗസ്ത 11 മുതലാണ് ഒരു മാസത്തെ ഗ്രേസ് പിരീഡ് ആരംഭിക്കുന്നത്.

യുഎഇ അധികൃതര്‍ നേരത്തേ അനുവദിച്ച ഗ്രേസ് പിരീഡ് ആഗസ്ത് 11ന് അവസാനിച്ചിരുന്നു. ആഗസ്ത് 11ന് അകം രാജ്യം വിടുകയോ വിസ പുതുക്കുകയോ ചെയ്യാത്തവര്‍ നാളെ മുതല്‍ 100 ദിര്‍ഹം പിഴയൊടുക്കേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് കാലാവധി നീട്ടിനല്‍കിയത്.

മാര്‍ച്ച് 1ന് മുമ്പ് വിസാ കാലാവധി കഴിഞ്ഞവര്‍ ആഗസ്ത് 18ന് അകം യുഎഇ വിടണമെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇതുവരെ മാറ്റമൊന്നും പ്രഖ്യാപിച്ചിട്ടില്ല.

Visit visa status: UAE extends validity of expired entry permits for one month


 

Most Popular