ദുബായ്: യു.എ.ഇ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാര്‍ത്താ ഏജന്‍സിയായ WAM സ്ഥാപകനും മാധ്യമ പ്രവര്‍ത്തകനുമായ ഇബ്രാഹിം അല്‍-അബെദ്(78) അന്തരിച്ചു. അല്‍-അബെദ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷണല്‍ മീഡിയ കൗണ്‍സിലിന്റെ തലവനായിരുന്നു. പതിറ്റാണ്ടുകളായി വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകള്‍ നല്കിക്കൊണ്ടിരുന്ന സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവായിരുന്നു. അദ്ദേഹം അല്‍-അബെദ് ജന്മം കൊണ്ട് പലസ്തീനിയനാണ്. അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ബെയ്റൂട്ടിലായിരുന്നു പഠനം. പലസ്തീന് വിദ്യാര്‍ത്ഥി നേതാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്ട്രേഷന് മേജര്‍ എന്നിവയില്‍ ബിരുദം നേടി. 1975 ലാണ് അദ്ദേഹം യു.എ.ഇയില്‍ എത്തിയത്. അല്‍-അബെദ് 1977 ല്‍ WAM വാര്‍ത്താ ഏജന്‍സി സ്ഥാപിച്ചു. എമിറാത്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിശ്വസ്ത മാധ്യമ ഉപദേഷ്ടാവായും അദ്ദേഹം സേവനമനുഷ്ഠിക്കുകയുംഎമിറാത്തി പൗരനാകുകയും ചെയ്തു. അഞ്ച് പതിറ്റാണ്ടായി ഇബ്രാഹിം അല്‍-അബെദ് അവസാന ദിവസം ജോലി ചെയ്തെന്ന് ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു.