Sunday, June 20, 2021
Home Gulf UAE ദുബയില്‍ ഡിസംബര്‍ 1 മുതല്‍ വൈദ്യുതിയുടെയും വെള്ളത്തിന്റെയും നിരക്ക് കുറയും

ദുബയില്‍ ഡിസംബര്‍ 1 മുതല്‍ വൈദ്യുതിയുടെയും വെള്ളത്തിന്റെയും നിരക്ക് കുറയും

ദുബൈ: ഡിസംബര്‍ 1 മുതല്‍ വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഇന്ധന സര്‍ചാര്‍ജ് കുറയ്ക്കാന്‍ ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയുടെ(ദിവ) തീരുമാനം.

വൈദ്യുതിയുടെ ഇന്ധന സര്‍ചാര്‍ജ് കിലോവാട്ട് ഹവറിന് 6.5 ഫില്‍സില്‍ നിന്ന് 5 ഫില്‍സായി കുറയും. വെള്ളത്തിന്റെ സര്‍ചാര്‍ജ് ഗാലന് 0.6 ഫില്‍സില്‍ നിന്ന് 0.4 ഫില്‍സായാണ് കുറയുക. ദുബൈ ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉത്തരവ് പ്രകാരമാണ് നിരക്ക് കുറച്ചത്.
Water, electricity to cost less in Dubai from December 1

Most Popular