Friday, July 23, 2021
Home Top News ദുബായിൽ കോവിഡ് വാക്‌സിൻ ബുക്ക് ചെയ്യാൻ വാട്സ് ആപ് സൗകര്യം

ദുബായിൽ കോവിഡ് വാക്‌സിൻ ബുക്ക് ചെയ്യാൻ വാട്സ് ആപ് സൗകര്യം

ദുബായിൽ കോവിഡ് വാക്‌സിൻ ബുക്ക് ചെയ്യാൻ വാട്സ് ആപ് സൗകര്യം. 24 മണിക്കൂർ സേവനം ലഭിക്കുന്ന കോവിഡ് വാക്‌സിൻ രെജിസ്ട്രേഷൻ ആണിത്. വാക്‌സിൻ കേന്ദ്രങ്ങളും സമയവും തിരഞ്ഞെടുക്കാനും ഇതുവഴി സാധിക്കും. ഇതിനായി 800342 എന്ന നമ്ബറിലേക്ക് ‘ഹായ്’ എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് അയക്കുന്നതോടെ ബുക്കിങ് നടപടികള്‍ ആരംഭിക്കും.

ദുബൈ ഹെല്‍ത്ത് അതോറിറ്റിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക സംവിധാനമാണ് ഇതിനായി ദുബൈ ഹെല്‍ത്ത് അതോറിറ്റി ഉപയോഗിക്കുന്നത്. ഉപയോക്താക്കള്‍ക്ക് മെഡിക്കല്‍ റെക്കോര്‍ഡ് നമ്പര്‍ (എം.ആര്‍.എന്‍) ഉണ്ടായിരിക്കണം.

കോവിഡ് സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് വാട്ട്സ്‌ആപ്പ് സൗകര്യം നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. ഇതുവരെ ഒന്നരലക്ഷം പേരാണ് ഈ സൗകര്യം ഉപയോഗിച്ചത്. എന്നാല്‍, വാക്സിനേഷന്‍ ബുക്ക് ചെയ്യാന്‍ ഇതില്‍ സൗകര്യമുണ്ടായിരുന്നില്ല.
രാജ്യത്ത് നൂറ് ശതമാനം വാക്സിനേഷന്‍ എന്ന ലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പെടുത്തിയിരിക്കുന്നത്. ഇത് കൂടുതല്‍ ആളുകളെ വാക്സിനെടുക്കാന്‍ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുത്ത വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഏറ്റവും ആദ്യം തന്നെ ഒഴിവുള്ള സമയം അനുവദിക്കും. വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പേരും തീയ്യതിയും സമയും അറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശവും ലഭിക്കും

Most Popular