Saturday, May 15, 2021
Home Ediotrs Pick യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് 4,000 ദിര്‍ഹം നല്‍കുന്നു; വാട്ട്‌സാപ്പില്‍ വ്യാപക പ്രചാരണം

യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് 4,000 ദിര്‍ഹം നല്‍കുന്നു; വാട്ട്‌സാപ്പില്‍ വ്യാപക പ്രചാരണം

ദുബൈ: യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് യുഎഇ തൊഴില്‍ മന്ത്രാലയം 4,000 ദിര്‍ഹം നല്‍കുന്നുവെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം. 1990നും 2021നും ഇടയില്‍ യുഎയില്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് യുഎഇ തൊഴില്‍ മന്ത്രാലയം നല്‍കുന്ന 4000 ദിര്‍ഹത്തിന് അര്‍ഹതയുണ്ടെന്നാണ് വാട്ട്‌സാപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്. അര്‍ഹരായവരുടെ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാനുള്ള ലിങ്കും ഒപ്പം നല്‍കിയിട്ടുണ്ട്.

1,20,000 രൂപ ലഭിക്കുമെന്നു പറയുന്ന ടെക്സ്റ്റും ഇന്ത്യന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ലോഗോയോട് കൂടി ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. https://relief-funds.googIe.cam’ എന്ന ലിങ്കാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ relief-funds.vwvw.club/ae-ae/# എന്ന മറ്റൊരു ലിങ്കിലേക്കാണ് പോകുന്നത്. ഇതില്‍ യുഎഇ മന്ത്രാലയത്തിന്റെ ലോഗോയോട് കൂടിയ CONTINUE ബട്ടനും നല്‍കിയിട്ടുണ്ട്.

whatsapp scam1

ട്രായിയുടെ മുന്നറിയിപ്പ്
ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. വിശ്വാസ യോഗ്യമല്ലാത്ത ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. പാസ്‌വേര്‍ഡ്, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയവ കൈക്കലാക്കാനുള്ള തട്ടിപ്പുകാരുടെ തന്ത്രമാണിത്.
ഇത്തരത്തില്‍ ലഭിക്കുന്ന സന്ദേശങ്ങളുടെ ആധികാരികത ഉറപ്പ് വരുത്തണം. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ വിവരമറിയിക്കണം. അജ്ഞാതര്‍ അയക്കുന്ന ലിങ്കുകളോ ഇമെയില്‍ വഴി വരുന്ന അറ്റാച്ച്‌മെന്റുകളോ തുറക്കരുതെന്നും ട്രായി മുന്നറിയിപ്പില്‍ പറയുന്നു.
ALSO WATCH

Most Popular