Sunday, May 16, 2021
Home Gulf UAE ദുബയ് മറീനയില്‍ യുവതി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ദുബയ് മറീനയില്‍ യുവതി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ദുബയ് സിറ്റി: ദുബയ് മറീനയിലെ ഉയരമുള്ള കെട്ടിടത്തില്‍ നിന്ന് യുവതി വീണുമരിച്ചു. ശനിയാഴ്ച്ച രാവിലെയാണ് സംഭവം. കിഴക്കന്‍ യൂറോപ്യന്‍ രാജ്യത്ത് നിന്നുള്ളവരാണ് സ്ത്രീയെന്ന് പോലിസ് വെളിപ്പെടുത്തി. യുവതി കെട്ടിടത്തില്‍ നിന്ന് ചാടിയതായാണ് പ്രാഥമിക നിഗമനം. ആരെങ്കിലും തള്ളിയിട്ടതാവാനുള്ള സാധ്യതയില്ലെന്ന് അല്‍ ബര്‍ഷ പോലിസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ അബ്ദുല്‍ റഹ്‌മാന്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.

കാര്‍ പാര്‍ക്ക് ഏരിയയിലാണ് ചിന്നിച്ചിതറിയ രീതിയില്‍ മൃതദേഹം കണ്ടെത്തിയത്. ഭര്‍തൃമതിയായ യുവതി കുടുംബത്തോടൊപ്പമാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. കാര്‍പാര്‍ക്കില്‍ ഒരു കാല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കെട്ടടത്തില്‍ താമസക്കാരനായ ഒരാളാണ് അധികൃതരെ വിവരമറിയിച്ചത്. പോലിസും ആംബുലന്‍സും സ്ഥലത്തെത്തി പ്രദേശം സീല്‍ ചെയ്തു.

Woman plunges to her death from a Dubai Marina high-rise


 

Most Popular