Monday, July 26, 2021
Home Gulf UAE പ്രവാസി യുവതി ദുബയില്‍ പാത്രത്തിലെ വെള്ളത്തില്‍ തലകുത്തി മരിച്ചനിലയില്‍

പ്രവാസി യുവതി ദുബയില്‍ പാത്രത്തിലെ വെള്ളത്തില്‍ തലകുത്തി മരിച്ചനിലയില്‍

ദുബൈ: പ്രവാസി യുവതിയെ ദുബയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളിമുറിയിലെ വെള്ളം നിറച്ചുവെച്ച പാത്രത്തില്‍ മുഖം താഴ്ത്തിയ നിലയിലാണ് ഏഷ്യന്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ദുബൈ പൊലീസ് അറിയിച്ചു.

30 വയസ്സിനോടടുത്ത് പ്രായമുള്ള യുവതി ഷോപ്പിങ് സെന്ററിലാണ് ജോലി ചെയ്തിരുന്നത്. ദുബൈ പൊലീസിലെ ജനറല്‍ ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജി വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.

പാത്രത്തിലെ വെള്ളത്തില്‍ തലമുക്കിയതിനെ തുടര്‍ന്ന് ശ്വാസംമട്ടിയാണ് മരിച്ചതെന്ന് ക്രിമിനോളജി വിഭാഗത്തിലെ ഡോക്ടര്‍ യൂനുസ് മുഹമ്മദ് അല്‍ ബെലോഷി പറഞ്ഞു. യുവതിക്ക് പ്രണയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് കൂടെ താമസിക്കുന്ന പെണ്‍കുട്ടി അന്വേഷണ സംഘത്തെ അറിയിച്ചു. ആത്മഹത്യയെ കുറിച്ചുള്ള വിവരങ്ങള്‍ യുവതി അന്വേഷിച്ചിരുന്നതായി യുവതിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായെന്ന് അന്വേഷണ സംഘം അറിയിച്ചു.

Most Popular