News Flash
X
ഉമ്മുതൗബ്​ വ്യവസായിക മേഖലയില്‍ തീപിടിത്തം; പ്രദേശം മുഴുവന്‍ ഒഴിപ്പിച്ചു

ഉമ്മുതൗബ്​ വ്യവസായിക മേഖലയില്‍ തീപിടിത്തം; പ്രദേശം മുഴുവന്‍ ഒഴിപ്പിച്ചു

personSJ access_timeFriday October 23, 2020
HIGHLIGHTS
വ്യവസായിക മേഖലയിലെ ഫാക്ടറിക്ക് പെട്ടന്ന് തീപിടിക്കുകയായിരുന്നു.

ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈനിന്റെ ഭാഗമായ ഉമ്മുതൗബ് വ്യവസായിക മേഖലയില്‍ തീപിടിത്തം. വ്യവസായിക മേഖലയിലെ ഫാക്ടറിക്ക് പെട്ടന്ന് തീപിടിക്കുകയായിരുന്നു.സമീപത്തെ ഫാക്ടറികളിലേക്കും മറ്റു കടകളിലേക്കും തീ പടരാതിരിക്കാന്‍ പ്രദേശം മുഴുവനും അഗ്‌നിശമന വിഭാഗം വളഞ്ഞു. തീ പൂര്‍ണമായും അണയാത്തതിനാല്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സ്ഥലത്ത് തിരക്ക് ഒഴിവാക്കാനും സുരക്ഷിത സ്ഥലത്ത് താമസിക്കുവാനും ജനങ്ങളോട് അധികൃതര്‍ അഭ്യര്‍ഥിച്ചു. പ്രദേശം മുഴുവന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.

SHARE :
folder_openTags
content_copyCategory