Saturday, April 17, 2021
Home Gulf ഉംറ ആപ്പ് 'ഇതമർന' ഞായറാഴ്ച മുതൽ ലഭ്യമാകും

ഉംറ ആപ്പ് ‘ഇതമർന’ ഞായറാഴ്ച മുതൽ ലഭ്യമാകും

ജിദ്ദ: പുണ്യ നഗരങ്ങളായ മക്ക, മദീന പള്ളികളിൽ എത്തുന്ന തീർഥാടകരെ നിയന്ത്രിക്കാനായി പുറത്തിറക്കുന്ന ‘ഇതമർന’ എന്ന ആപ്പ് ഈ മാസം 27 മുതൽ സ്മാർട്ട് ഫോണുകളിൽ ലഭ്യമാകുമെന്ന് ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു.

പള്ളികൾ സന്ദർശിക്കുന്നവരുടെ ആചാരാനുഷ്ഠാനങ്ങളുടെ സമയം നിയന്ത്രിക്കുന്നതിനായാണ് മന്ത്രാലയം സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ സഹകരണത്തോടെ ആപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.

തീർഥാടകർക്കും സന്ദർശകർക്കും അവരുടെ തീർഥാടനവും സന്ദർശനവും മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനൊപ്പം കോവിഡ് പടരാതിരിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോകോളുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ആപ്പ് സഹായകരമാകും. അതോടൊപ്പം അവരുടെ ആചാരാനുഷ്ഠാനങ്ങൾ എളുപ്പത്തിലും പ്രയാസരഹിതമായും നിർവഹിക്കുന്നതിനുള്ള സേവനങ്ങൾ മുൻകൂട്ടി റിസർവ് ചെയ്യാനും സാധിക്കും.

ഒക്ടോബർ നാല് മുതൽ മക്കയിൽ ഉംറയും മദീനയിൽ പ്രവാചക പള്ളി സന്ദർശനവും പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

Most Popular