X
ഖത്തറിലെ ഭൂരിഭാഗം ഹോട്ടലുകളിലും ഉപയോഗിക്കുന്നത്‌ അംഗീകാരമില്ലാത്ത ഗ്യാസ് സിലിണ്ടര്‍ റെഗുലേറ്ററുകളെന്ന് റിപ്പോര്‍ട്ട്

ഖത്തറിലെ ഭൂരിഭാഗം ഹോട്ടലുകളിലും ഉപയോഗിക്കുന്നത്‌ അംഗീകാരമില്ലാത്ത ഗ്യാസ് സിലിണ്ടര്‍ റെഗുലേറ്ററുകളെന്ന് റിപ്പോര്‍ട്ട്

personTF access_timeThursday December 3, 2020
HIGHLIGHTS
ഖത്തറില്‍ ഭൂരിഭാഗം ഹോട്ടലുകളിലും ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളുടെ റെഗുലേറ്ററുകള്‍ അംഗീകാരമില്ലാത്തവയെന്ന് റിപ്പോര്‍ട്ട്.

ദോഹ: ഖത്തറില്‍ ഭൂരിഭാഗം ഹോട്ടലുകളിലും ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളുടെ റെഗുലേറ്ററുകള്‍ അംഗീകാരമില്ലാത്തവയെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആവര്‍ത്തിച്ച് ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തു നിന്നുള്ള മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും പ്രായോഗിക തലത്തില്‍ പാലിക്കപ്പെടുന്നില്ല. വിപണിയില്‍ നിലവാരം കുറഞ്ഞ ചിലവില്ലാതെ ലഭിക്കുന്ന ഗ്യാസ് റെഗുലേറ്ററുകള്‍ അപകട സാധ്യത വരുത്തിവെക്കാന്‍ സാധ്യത കൂടുതലാണ്. ചെറിയ ലാഭം പ്രതീക്ഷിച്ചു കൊണ്ട് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുടമകള്‍ ഇതുമൂലം ഉണ്ടായേക്കാവുന്ന വലിയ അപകടങ്ങളെ കുറിച്ച് ധാരണയില്ലാത്തവരാണ്.

രാജ്യത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗ്യാസ് റെഗുലേറ്ററുകളുടെ വ്യക്തമായ രൂപം വുഖൂദ് കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരമായുള്ള സിലിണ്ടറുകളും റെഗുലേറ്ററുകളുമാണ് ഹോട്ടലിലും മറ്റും ഉപയോഗിക്കാന്‍ ബന്ധപെട്ടവര്‍ ശ്രദ്ധിക്കേണ്ടത്. ഹോട്ടലുകളില്‍ പരിശോധനക്കെത്തുന്ന ബലദിയ അധികൃതര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സൂക്ഷമത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപെട്ടിട്ടുണ്ട്.

SHARE :
folder_openTags
content_copyCategory