Monday, July 26, 2021
Home Gulf വന്ദേഭാരത് മിഷൻ ആറാം ഘട്ടം: സൗദിയിലും ടിക്കറ്റ് ഓൺലൈനായി ലഭിക്കും

വന്ദേഭാരത് മിഷൻ ആറാം ഘട്ടം: സൗദിയിലും ടിക്കറ്റ് ഓൺലൈനായി ലഭിക്കും

റിയാദ്: വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൗദിയിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റുകൾ ഓൺലൈൻ വഴി എടുക്കാൻ സൗകര്യം ഏർപ്പെടുത്തി എയർഇന്ത്യ എക്‌സ്പ്രസ്. സൗദി പ്രവാസികളുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു ഇത്.

മുമ്പ് എത്ര ദൂരെയുള്ളവരായാലും റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ എയർലൈൻ ഓഫീസിൽ നേരിട്ട് വന്ന് ടിക്കറ്റ് എടുക്കണമായിരുന്നു.സൗദിയിൽനിന്ന് ഇന്ത്യയിലേക്കുള്ള 19 സർവീസുകളിൽ ഒമ്പത് എണ്ണമാണ് കേരളത്തിലേക്കുള്ളത്.

നാല്, 13 തീയതികളിൽ ദമാമിൽ നിന്ന് തിരുവനന്തപുരത്തേക്കും അഞ്ച്, ഏഴ് തീയതികളിൽ കോഴിക്കോട്ടേക്കും എട്ടിന് കൊച്ചിയിലേക്കും 14ന് കണ്ണൂരിലേക്കുമാണ് സർവീസ്.

റിയാദിൽനിന്ന് ഏഴിന് തിരുവനന്തപുരത്തേക്കും 12ന് കൊച്ചിയിലേക്കും 13ന് കോഴിക്കോട്ടേയ്ക്കുമാണ് എയർ ഇന്ത്യയുടെ സർവീസുകൾ. ഇൻഡിഗോ, എയർ ഇന്ത്യാ വിമാനങ്ങളുടേതായിരിക്കും ബാക്കിയുള്ള സർവീസുകൾ.

Most Popular