Wednesday, April 21, 2021
Home Gulf വന്ദേഭാരത്: കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം

വന്ദേഭാരത്: കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം

കുവൈത്ത് സിറ്റി: വന്ദേഭാരത് അഞ്ചാം ഘട്ടം ആരംഭിച്ചതിന്റെ അടിസ്ഥാനത്തിൽ കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചു. കുവൈത്തിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളായ ഹൈദരാബാദ്, മുംബൈ, ചെന്നൈ, ട്രിച്ചി, മംഗളൂരു, കൊച്ചി, തിരവനന്തപുരം എന്നിവിടങ്ങളിലേക്ക് സർവീസുകൾ ഉണ്ടായിരിക്കും.

യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യണം. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത പൗരന്മാർക്ക് എയർ ഇന്ത്യയുടെ വെബ്സൈറ്റ് വഴിയോ അംഗീകൃത ട്രാവൽ ഏജന്റുമാർ വഴിയോ സാധാരണ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
യാത്രക്കാരുടെ പാസ്പോർട്ട് വിവരങ്ങളും ബന്ധപ്പെടാനുള്ള മറ്റ് വിശദാംശങ്ങളും ബുക്കിംഗ് സമയത്ത് നിർബന്ധമായും നൽകണം.

Most Popular