Friday, August 6, 2021
Home Gulf ദുബൈയിൽ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 5 സ്ഥാപനങ്ങൾ പൂട്ടി

ദുബൈയിൽ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 5 സ്ഥാപനങ്ങൾ പൂട്ടി

ദുബൈ: ദുബൈയിൽ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 5 സ്ഥാപനങ്ങൾ പൂട്ടി. ജീവനക്കാര്‍ മാസ്‌ക് ധരിക്കാത്തതും ആള്‍ക്കൂട്ടവുമാണ് മിര്‍ദ്ദിഫ്, സത്വ, നായിഫ് എന്നിവിടങ്ങളിലെ നാല് ബാര്‍ബര്‍ഷോപ്പുകള്‍ അടച്ചുപൂട്ടാന്‍ കാരണമായത്. ഔദ് മേത്തയില്‍ ഒരു മസാജ് കേന്ദ്രവും പൂട്ടിച്ചു.

ദുബൈയിലെ 2,225 സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തിയതായും ശരാശരി 99 ശതമാനം സ്ഥലങ്ങളിലും കൊവിഡ് നിയമങ്ങള്‍ പാലിക്കുന്നതായാണ് കണ്ടെത്തിയതെന്നും ദുബൈ മുന്‍സിപ്പാലിറ്റി അറിയിച്ചു. കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ മറ്റ് രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ഒമ്പത് സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.

Most Popular