Tuesday, September 21, 2021
Home Gulf ഖത്തറിൽ കോവിഡ് നിയമം ലംഘിച്ചാൽ 3 വർഷംവരെ തടവും 2 ലക്ഷം ഖത്തര്‍ റിയാല്‍ പിഴയും

ഖത്തറിൽ കോവിഡ് നിയമം ലംഘിച്ചാൽ 3 വർഷംവരെ തടവും 2 ലക്ഷം ഖത്തര്‍ റിയാല്‍ പിഴയും

ദോഹ: ഖത്തറിൽ കോവിഡ് നിയമലംഘനത്തിന് മൂന്നു വർഷംവരെ തടവും രണ്ടു ലക്ഷം ഖത്തര്‍ റിയാല്‍ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനും മെസൈമീര്‍ പൊലീസ് സ്റ്റേഷന്‍ തലവനും കൂടിയായ ലെഫ്.കേണല്‍ ഖലീഫ സല്‍മാന്‍ അല്‍ മാമരി അറിയിച്ചു. ക്യാപിറ്റല്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ബോധവല്‍ക്കരണ വെബിനാറില്‍ സംസാരിക്കുകയായിരുന്നു ആദ്ദേഹം.

ഖത്തറിലെ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെയും രാജ്യത്തെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കേണ്ടത്തിന്റെയും പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ വിവിധ കുറ്റകൃത്യങ്ങള്‍ക്കുള്ള ഖത്തറിലെ ശിക്ഷയും മറ്റു വിവരങ്ങളും അദ്ദേഹം വ്യക്തമാക്കി.

പൊതുവിടങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, ഇഹ്തിറാസ് ആപ്പിന്റെ ഉപയോഗം, വാഹനങ്ങളില്‍ ആളുകളുടെ അനുവദനീയ പരിധി, പൊതു-സ്വകാര്യ മേഖലകള്‍ നല്‍കുന്ന ഇലക്ട്രോണിക് സേവനങ്ങള്‍ ഉപയോഗിക്കല്‍, സുപ്രീം കമ്മിറ്റിയുടെ എല്ലാ നിര്‍ദേശങ്ങളും പാലിക്കാന്‍ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയാണ് ഖത്തറില്‍ തുടരുന്ന കൊവിഡ് പ്രോട്ടോക്കോള്‍ എന്നും അദ്ദേഹം വ്യക്തമാക്കി.

Most Popular