Thursday, July 29, 2021
Home Gulf യുഎഇയിലേക്കുള്ള യാത്രാനിയന്ത്രണം ഇളവ് ചെയ്തതിനെ സ്വാഗതം ചെയ്ത് പ്രവാസികൾ

യുഎഇയിലേക്കുള്ള യാത്രാനിയന്ത്രണം ഇളവ് ചെയ്തതിനെ സ്വാഗതം ചെയ്ത് പ്രവാസികൾ

ദുബായ്: കോവിഡ് മഹാമാരിയുടെ പേരിൽ നടപ്പാക്കിയ യാത്രാവിലക്കിൽ ഇളവ് നൽകിയതിന് പിന്നാലെ സാധുവായ വിസിറ്റിംഗ് വിസയിൽ ഉൾപ്പെടെ ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയതിനെ സ്വാഗതം ചെയ്ത് പ്രവാസികൾ. അബുദാബിയിൽ തിരിച്ചത്തുന്നവർക്ക് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) അനുമതി ആവശ്യമില്ലെന്ന തിങ്കളാഴ്ചത്തെ പ്രഖ്യാപനം നിരവധി യുഎഇ നിവാസികൾക്ക് ആശ്വാസമേകുന്നതാണെന്നാണ് വിലയിരുത്തൽ.

മക്കളെ കാത്തിരിക്കുന്നവർ, ജോലിയിൽ പ്രവേശിക്കേണ്ടവർ തുടങ്ങി വലിയൊരു വിഭാഗമാണ് നിലവിൽ യുഎഇയിലേക്ക് മടങ്ങാനാവാതെ നാട്ടിൽ കഴിയുന്നത്. കഴിഞ്ഞ അഞ്ച് മാസമായി ഇന്യ്യയിലുള്ള മകൾ പങ്കതി (20) എത്തുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ദുബായിൽ ഫുഡ് സ്റ്റഫ് കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്ന അമ്മ വർഷ അദാനി (55) പറഞ്ഞു. മണിപ്പാൽ സർവകലാശാലയിലെ നാലാം വർഷ എൻജിനീയറിങ് വിദ്യാർഥിയായ പങ്കതിയും അമ്മയെ കാണാൻ നാളുകളെണ്ണിയിരിക്കുയായിരുന്നു. ഈ കാത്തിരിപ്പാണ് ഇപ്പോൾ അവസാനിക്കുന്നത്.

മടങ്ങാനാവുമെന്ന് വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ എന്റെ ട്രാവൽ ഏജന്റിനെ വിളിക്കാൻ ശ്രമിച്ചു, എന്നാൽ ബുക്കിംഗ് ഇതുവരെ നടന്നിട്ടില്ലെന്ന് എന്നോട് പറഞ്ഞു. പക്ഷേ എന്നാലും കുഴപ്പമില്ല ഇനിയും കാത്തിരിക്കാമെന്നും വർഷ അദാനി പറഞ്ഞു.

സമാന അനുഭവമാണ് കാലിബ്രേഷൻ കമ്പനിയിലെ മെക്കാനിക്കൽ എൻജിനീയറായ ബാസിൽ അബ്ദുൾ ജബ്ബാറിനും (26) പങ്കുവയ്ക്കാനുള്ളത്. കല്യാണം കഴിഞ്ഞ ഉടൻ യുഎഇയിലെത്തിയ ബാസിൽ തന്റെ ഭാര്യ ഷംന കാസിമിനെ ഇവിടേക്ക് കൊണ്ടു വരാൻ ശ്രമം നടത്തിയിരുന്നു. ട്രാവൽ ഏജൻസി വഴി വിസ ശരിയാക്കി ടിക്കറ്റെടുത്ത് എയർപോർട്ട് വരെ എത്തിയെങ്കിലും ഷംനയ്ക്ക് യാത്ര തുടരാൻ കഴിഞ്ഞില്ല. ഇനിയിപ്പോൾ ഷംനയെ വേഗം ഇവിടെയെത്തിക്കാൻ കഴിയുമെന്ന സന്തോഷത്തിലാണ് ബാസിലും.

ഇതു പോലെ യുഎഇയിലേക്ക് മടങ്ങാനാവാതെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് ലഭിച്ച പുതിയ യാത്രാനിയന്ത്രണ ഇളവുകൾ മൂലം ആശ്വസിക്കുന്നവർ ഏറെയാണ്.

സന്ദർശന വിസ ഉടമകളെ പ്രത്യേകിച്ച് തൊഴിൽ അന്വേഷകരെ നിലവിലെ സാഹചര്യത്തിൽ യുഎഇയിലേക്ക് പോകാൻ അനുവദിക്കില്ലെന്നായിരുന്നു നിയമം. എന്നാൽ, അതിനു ശേഷം യുഎഇ ഇന്ത്യക്കാർക്ക് സന്ദർശക വിസ നൽകാൻ ആരംഭിച്ചതിനെ തുടർന്ന് അത്യവശ്യക്കാർക്ക് യുഎഇയിലേക്ക് പോകാൻ പരിഗണന നൽകണമെന്ന് എംബസി ഇന്ത്യൻ അധികാരികളോട് ശുപാർശ ചെയ്തിരുന്നു. വന്ദേ ഭാരത് പദ്ധതിയിലൂടെ യുഎഇ റസിഡൻസ് വിസയുള്ള യാത്രക്കാരെ മാത്രമായിരുന്നു ഇതു വരെ എയർലൈൻസ് അനുവദിച്ചിരുന്നത്.

Most Popular