Wednesday, June 16, 2021
Home Gulf ഖത്തറില്‍ തൊഴിലാളികള്‍ക്കായി കാത്തിരിപ്പ്; കമ്പനികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

ഖത്തറില്‍ തൊഴിലാളികള്‍ക്കായി കാത്തിരിപ്പ്; കമ്പനികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

ദോഹ: ഖത്തറിലെ ചെറുകിട ഇടത്തരം കമ്പനികളില്‍ തൊഴിലാളികളുടെ ലഭ്യതക്കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നതായി തൊഴില്‍ ഉടമകള്‍. വിദഗ്ധ-അവിദഗ്ധ തൊഴിലാളികളുടെ ലഭ്യതക്കുറവാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് ഇവര്‍ പറയുന്നത്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രവാസി തൊഴിലാളികള്‍ സ്വദേശത്ത് അകപ്പെട്ട് തിരിച്ചുവരാന്‍ കഴിയാത്തതാണ് പ്രധാനമായും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. പുതിയ തൊഴില്‍ വിസയ്ക്കുള്ള അപേക്ഷ ഖത്തര്‍ ക്ഷണിച്ചിരുന്നു. ഇതിനായി അപേക്ഷിച്ച രാജ്യത്തെ കമ്പനികള്‍ നിലവില്‍ കാത്തിരിപ്പിലാണ്. കോവിഡിനു മുന്‍പ് പല കമ്പനികള്‍ക്കും അനുവദിച്ചിരുന്ന വിസാ ക്വോട്ടകള്‍ നിലവില്‍ മരവിപ്പിച്ച നിലയിലാണ്. ഈ കമ്പനികളും പുതിയ വിസാ ക്വോട്ടകള്‍ക്കായി അപേക്ഷ സമര്‍പ്പിച്ച് കാത്തിരിപ്പിലാണ്. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ശമ്പളം, താമസസൗകര്യം തുടങ്ങിയവയെക്കുറിച്ച് പരിശോധന നടത്തുമെന്നും ഇതില്‍ അപാകതകള്‍ ഇല്ലെങ്കില്‍ മാത്രമോ വിസകള്‍ അനുവദിക്കുകയുള്ളുവെന്നും തൊഴില്‍ മന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നിലവിലുള്ളതും പുതിയതുമായ വിവിധ പദ്ധതികള്‍ക്കായി ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കു വേണ്ടിയാണ് കമ്പനികള്‍ വിസയ്ക്കായി അപേക്ഷ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണക്കില്‍ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും നിലവില്‍ കൊവിഡ് അപകടം കൂടിയ രാജ്യങ്ങളുടെ പട്ടികയിലാണ്. എന്നാല്‍ ഈ രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് ആദ്യഘട്ടത്തില്‍ വിസ അനുവദിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന ആശങ്ക വിവിധ മേഖലകളിലെ കമ്പനി ഉടമകള്‍ പങ്കുവെച്ചു.

ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ-അവിദഗ്ധ തൊഴിലാളികള്‍ക്കാണ് ഖത്തറില്‍ മുഖ്യ പരിഗണനയെങ്കിലും വിസ ലഭ്യമാക്കുന്നതിനുള്ള കാലതാമസം കമ്പനി ഉടമകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പ്രൊജക്ടുകള്‍ നേരത്തേ പറഞ്ഞുറപ്പിച്ച സമയത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കാത്തത് കമ്പനികള്‍ക്ക് ലഭിക്കേണ്ട ചെക്കുകള്‍ക്ക് കാലതാമസം നേരിടുന്നുണ്ട്. ഇത്തരം സാഹചര്യം മൂലം പല ചെറുകിട കമ്പനികളും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്

Most Popular