Wednesday, August 4, 2021
Home Gulf ഖത്തറിൽ ഈ വാരാന്ത്യം ബീച്ചുകൾ സന്ദർശിക്കുന്നവർക്കുള്ള മുന്നറിയിപ്പുകൾ

ഖത്തറിൽ ഈ വാരാന്ത്യം ബീച്ചുകൾ സന്ദർശിക്കുന്നവർക്കുള്ള മുന്നറിയിപ്പുകൾ

ദോഹ: ഖത്തറിലെ ഈ വാരാന്ത്യം ബീച്ചുകൾ സന്ദർശിക്കുന്നവർക്ക് സുപ്രധാന മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. ഈ വാരാന്ത്യം രാജ്യത്തെ സമുദ്ര പ്രദേശങ്ങൾ കൂടുതൽ അശാന്തമാവാൻ സാധ്യതയുണ്ട്.

തിരമാലകൾ അസാധാരണമാം വിധം ഉയർന്നു പൊങ്ങാൻ സാധ്യതയുള്ളതിനാൽ ബീച്ചുകളിൽ പോകുന്നവർ ജാഗ്രത പാലിക്കണം. കഴിവതും നീന്തൽ, ബീച്ച് ബൈക് ഉപയോഗം എന്നിവയിൽ നിന്നും വിട്ടു നിൽക്കണം എന്നും പരിസ്ഥിതി മന്ത്രാലയം അധികൃതർ ട്വിറ്ററിൽ അറിയിച്ചു.

രാജ്യത്ത് ഒക്ടോബറിൽ പൊതുവെ ശാന്തമായ കാലാവസസ്ഥയായിരുന്നു അധികൃതർ പ്രവചിച്ചിരുന്നതെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ ചിലയിടങ്ങളിൽ ഇടിയോട് കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

Most Popular