Tuesday, May 11, 2021
Home Gulf ഖത്തറില്‍ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപഭോഗം ആപ്പ് വഴി അറിയാം

ഖത്തറില്‍ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപഭോഗം ആപ്പ് വഴി അറിയാം

ദോഹ: ഖത്തറില്‍ വെള്ളവും വൈദ്യുതിയും എത്രമാത്രം ഉപയോഗിക്കുന്നുണ്ടെന്ന് ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്റെ (കഹ്‌റാമ) മൊബൈല്‍ ആപ്പ് വഴി കണക്കുകൂട്ടാം.

താരിഫ് കാല്‍ക്കുലേറ്റര്‍ വഴിയാണിത്. ഇതിലൂടെ വെള്ളത്തിന്റെയും വൈദ്യുതിയുടെയും അമിത ഉപയോഗം കുറയ്ക്കാം ഇതുവഴി ബില്‍ തുകയും കുറയ്ക്കാം. ജനുവരി മുതല്‍ പ്രവാസി താമസക്കാരുടെ വെള്ളത്തിന്റെ ബില്‍തുക 20% വര്‍ധിക്കുമെന്നതിനാല്‍ ഉപയോഗത്തിലും നിയന്ത്രണമാകാം. സാധാരണ വെള്ളത്തിന്റെ നിരക്കിനൊപ്പം മലിന ജലം ഒഴിവാക്കുന്നതുമായ ബന്ധപ്പെട്ട സേവനം കൂടി കൂട്ടിച്ചേര്‍ക്കുന്നതിനാലാണ് ബില്ലില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

പ്രവാസികള്‍ക്ക് വാട്ടര്‍ ബില്ല് 300 റിയാല്‍ ആണെങ്കില്‍ വാട്ടര്‍ ബില്ല് 60 റിയാലായിരിക്കും കൂട്ടിച്ചേര്‍ക്കപ്പെടുക. സേവന തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, സെല്‍ഫ് മീറ്റര്‍ റീഡിങ്, സര്‍വീസ് ട്രാക്കിങ് തുടങ്ങിയ സേവനങ്ങളും ഈ ആപ്പിലുണ്ട്. ആധുനിക ജലസേചന സംവിധാനത്തിലൂടെ വെള്ളത്തിന്റെയും വൈദ്യുതിയുടെയും അമിത ഉപയോഗം നിയന്ത്രിക്കാമെന്നും കഹ്‌റാമ പറയുന്നു.

Most Popular