Wednesday, July 28, 2021
Home Gulf യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത

ദുബായ്: ദുബായിൽ ഇന്ന് പൊതുവേ മേഘാവൃതവും മങ്ങിയതുമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പ്രവചിച്ചു. ഉച്ചയ്ക്ക് ശേഷം യുഎഇയുടെ കിഴക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയുമുണ്ടെന്നും അധികൃതർ പറഞ്ഞു.

ഉൾപ്രദേശങ്ങളിൽ പകൽ സമയത്തെ പരമാവധി താപനില 43- 47 ഡിഗ്രീ സെൽഷ്യസ് ആയിരിക്കും. തീരപ്രദേശങ്ങളിൽ 39 – 44 ഡിഗ്രീ സെൽഷ്യസ് വരെയും ഹിൽ സ്റ്റേഷനുകളിൽ 35- 39 ഡിഗ്രീ സെൽഷ്യസ് വരെയും ആയിരിക്കാം താപനിലയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പൊതുവേ ശാന്തമായിരിക്കും.

എൻസിഎമ്മിന്റെ പ്രവചനമനുസരിച്ച് ഇന്നലെ വൈകുന്നേരം സ്വീഹാൻ പ്രദേശത്ത് മിതമായ മഴ ലഭിച്ചിരുന്നു.

Most Popular