Wednesday, June 23, 2021
Home Gulf പ്രവാസികള്‍ക്കായി വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ ക്വാറന്റീന്‍ ഹോമുകള്‍ ഒരുക്കുന്നു

പ്രവാസികള്‍ക്കായി വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ ക്വാറന്റീന്‍ ഹോമുകള്‍ ഒരുക്കുന്നു

തിരുവനന്തപുരം: വിദേശത്തുനിന്ന് മടങ്ങിവരുന്ന പ്രവാസികളില്‍ സ്വന്തമായി ഹോം ക്വാറന്റീന്‍ സൗകര്യമില്ലാത്തവര്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ ക്വാറന്റീന്‍ ഹോമുകള്‍ ഒരുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. പാര്‍ട്ടി പഞ്ചായത്ത്, യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് ക്വാറന്റീന്‍ ഒരുക്കുക.

പ്രവാസികളെ ശത്രുക്കളും രോഗവാഹകരുമായി കാണുന്ന ദുഷ്ടലാക്കിനെ ജനങ്ങളെ അണിനിരത്തി നേരിടുന്നതാണ് ജനകീയ ക്വാറന്റീന്‍ ഹോമുകള്‍. പ്രവാസികളുടെയും പൊതുജനങ്ങളുടെയും സുരക്ഷിതത്വം ക്വാറന്റീന്‍ ഹോമുകളുടെ സുഗമമായ നടത്തിപ്പിലൂടെ ഉറപ്പുവരുത്താന്‍ കഴിയും.

അടഞ്ഞുകിടക്കുന്ന വീടുകളും പ്രവാസികളുടെ വീടുകളുമൊക്കെ ഇതിനായി കണ്ടെത്തും. പ്രാദേശിക ഭരണകൂടങ്ങളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങളനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. പാര്‍ട്ടി പ്രവര്‍ത്തകര്‍ വളണ്ടിയര്‍ സേവനം ഉറപ്പുവരുത്തും.

പ്രവാസികളുടെ മടങ്ങിവരുന്നതിന് കഴിയുന്ന രീതിയിലൊക്കെ വഴിമുടക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സര്‍ക്കാറിന്റെ തന്നെ ആശീര്‍വാദത്തോടെയും മന്ത്രിമാരുടെ പ്രസ്താവനകളിലൂടെയുമാണ് കേരളത്തില്‍ പ്രവാസി വിരുദ്ധ വികാരം ഉണ്ടാകുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസികള്‍ക്ക് എതിരെ ഉണ്ടാകുന്ന അതിക്രമങ്ങളെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

Most Popular