Wednesday, June 23, 2021
Home Gulf പാചകം ചെയ്യുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

പാചകം ചെയ്യുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: പ്രവാസി മലയാളി പാചകം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം താനൂര്‍ കവളപ്പാറ സ്വദേശി ഇസ്മായില്‍ (55) ആണ് തെക്കന്‍ സൗദിയിലെ ജീസാനില്‍ മരിച്ചത്. ഇവിടെ ദായര്‍ എന്ന സ്ഥലത്തെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റില്‍ പാചക തൊഴിലാളിയായിരുന്നു അദേഹം.

ശനിയാഴ്ച രാത്രി ഭക്ഷണം പാചകം ചെയ്യുന്നതിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കളും മറ്റും ചേര്‍ന്ന് ദായര്‍ ബനീ മാലിക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 25 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം എട്ട് വര്‍ഷം മുമ്പാണ് ജിസാനിലെത്തിയത്. നാട്ടില്‍ അവധിക്ക് പോയി തിരിച്ചുവന്നത് ഒരു വര്‍ഷം മുമ്പാണ്.

ഭാര്യ: തള്ളാശ്ശേരി നഫീസ, മക്കള്‍: ഷമീം, സല്‍മ. മരണാനനന്തര നടപടികള്‍ സാമൂഹിക പ്രവര്‍ത്തകരായ ഹാരിസ് കല്ലായി, ഹംസ മണ്ണാര്‍മല, കെ.പി ഷാഫി കൊടക്കല്ല്, അബ്ദുല്‍ ഗഫൂര്‍ മേലാറ്റൂര്‍, സി.ടി അഹമ്മദ് എളംകൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു

Most Popular