കുവൈത്ത് സിറ്റി: കുവൈത്തിന് പുറത്തുള്ള 33,414 പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയതായി കുവൈത്ത് മാന്‍പവര്‍ അതോറിറ്റി പബ്ലിക് റിലേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ അസീല്‍ അല്‍ മസീദി . രാജ്യത്തിന് പുറത്തായിരിക്കവെ താമസ രേഖയുടെ കാലാവധി കഴിഞ്ഞവരുടെ വര്‍ക്ക് പെര്‍മിറ്റുകളാണ് റദ്ദാക്കിയത്. ഇതിന് പുറമെ 91,854 പേരുടെ വര്‍ക്ക് പെര്‍മിറ്റുകളുടെയും 37,000 ഫയലുകളുടെയും കാലാവധി അവസാനിച്ചതായും അവര്‍ പറഞ്ഞു.
മാന്‍പവര്‍ മന്ത്രാലയത്തിന്റെ രേഖകള്‍ കൈകാര്യം ചെയ്യുന്നതിന് ഉടന്‍തന്നെ പുതിയ ഓട്ടോമേറ്റഡ് സംവിധാനം നിലവില്‍ വരും. ഇതിന്റെ ഭാഗമായി കാലാവധി കഴിഞ്ഞ രേഖകള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. താമസാനുമതിയുടെ കാലാവധി കഴിഞ്ഞ് ഇങ്ങനെ രാജ്യം വിട്ടവരുടെ അടക്കം വിവരങ്ങള്‍ ഒഴിവാക്കുകയാണെന്നും അസീല്‍ അല്‍ മസീദി പറഞ്ഞു പറഞ്ഞു.