താമസ വിസ ലഭിക്കാന്‍ സൈറ്റിലും ഇ-ചാനലിലും അപേക്ഷ നല്‍കാം

visa-stamping1

അബുദാബി: യു.എ.ഇ താമസ വിസ ലഭിക്കാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് സൈറ്റിലൂടെയും ഇ- ചാനലുകളിലൂടെയും അപേക്ഷിക്കാം. ica.gov.ae ഈ സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഇതിനായി ആദ്യം യു.എ.ഇ പാസില്‍ രജിസ്റ്റര്‍ ചെയ്യണം. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ദേശീയ ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖയാണിത്. ഇല്ലാത്തവര്‍ക്ക് വെബ്സൈറ്റ് വഴി അപേക്ഷിക്കാം. നടപടികള്‍ പൂര്‍ത്തിയാക്കി വിസ നിരക്ക് അടയ്ക്കുക. തുടര്‍ന്ന് യു.എ.ഇ തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കുക. അംഗീകൃത വിതരണ കമ്പനിയെ പാസ്പോര്‍ട്ട് ഏല്‍പ്പിക്കുന്നതാണ് അടുത്തഘട്ടം. പാസ്പോര്‍ട്ടിന്റെ പുറത്ത് വിതരണ കമ്പനിയുടെ സ്റ്റിക്കര്‍ പതിച്ചിരിക്കണം. ടെലിഫോണ്‍ നമ്പര്‍ ഇ-മെയില്‍ വിലാസം എന്നിവ കൃത്യമാണെന്ന് ഉറപ്പാക്കിയാണ് അപേക്ഷിക്കേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കി