Thursday, June 17, 2021
Home Gulf പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത; പാസ്പോര്‍ട്ട് എടുക്കാനും പുതുക്കാനും ഇനി പി.ആര്‍.ഒ മുഖേന അപേക്ഷിക്കാം

പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത; പാസ്പോര്‍ട്ട് എടുക്കാനും പുതുക്കാനും ഇനി പി.ആര്‍.ഒ മുഖേന അപേക്ഷിക്കാം

അബുദാബി: പ്രവാസി ഇന്ത്യക്കാര്‍ക്കു പാസ്പോര്‍ട്ട് എടുക്കാനും പുതുക്കാനുമുള്ള അപേക്ഷകള്‍ കമ്പനി പ്രതിനിധികള്‍ (പി.ആര്‍.ഒ) മുഖേന നല്‍കാന്‍ യു.എ.ഇ ഇന്ത്യന്‍ എംബസി അനുമതി നല്‍കി. ദൂര പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് പാസ്പോര്‍ട്ട് സേവന കേന്ദ്രമായ ബി.എല്‍.എസില്‍ എത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും കൊവിഡ് പശ്ചാത്തലത്തിലെ തിരക്കു കുറയ്ക്കുന്നതിനുമാണ് ഈ തീരുമാനം.

കമ്പനി പ്രതിനിധിയെ ചുമതലപ്പെടുത്തിയതായി എംബസിയെ അറിയിക്കുന്ന കത്തും പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഹാജരാക്കണം. ഇത്തരം അപേക്ഷ കൈകാര്യം ചെയ്യാന്‍ ബി.എല്‍.എസില്‍ പ്രത്യേക കൗണ്ടര്‍ തുറക്കും. പുതുക്കിയതും റദ്ദാക്കിയതുമായ പാസ്പോര്‍ട്ട് സ്വീകരിക്കാനും പി.ആര്‍.ഒമാരെ അനുവദിക്കും. പി.ആര്‍.ഒ കമ്പനി തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം. നേരത്തെ 60നു മുകളിലും 12നു താഴെയുമുള്ളവരും ഗര്‍ഭിണികളും ബി.എല്‍.എസില്‍ നേരിട്ട് എത്തുന്നതില്‍നിന്ന് ഒഴിവാക്കിയിരുന്നു.

Most Popular