റിയാദ്: സൗദി അറേബ്യയില്‍ പ്രധാന റോഡിലൂടെ തോക്കുമായി ബൈക്കില്‍ കറങ്ങി യുവാവും യുവതിയും. സംഭവം സമൂഹമാധ്യമത്തില്‍ വൈറലായതോടെ യുവതിയെയും യുവാവിനെയും അധികൃതര്‍ അറസ്റ്റു ചെയ്തു.
തോക്കുമായി ബൈക്കില്‍ കറങ്ങുന്ന ഇവരുടെ വീഡിയോ കാര്‍ യാത്രികനായ സൗദി പൗരനാണ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ബൈക്കിന് പിന്നിലിരുന്ന യുവതിയാണ് കൈയ്യില്‍ തോക്ക് പിടിച്ചിരുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിയമലംഘകരെ സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. തായിഫില്‍ നിന്നാണ് ഇരുവരെയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്