Thursday, September 23, 2021
Home Gulf ഒളിമ്പിക്‌സ് ബീച്ച് വോളിബോളിൽ ഖത്തറിന് വെങ്കലനേട്ടം

ഒളിമ്പിക്‌സ് ബീച്ച് വോളിബോളിൽ ഖത്തറിന് വെങ്കലനേട്ടം

ദോഹ : ഖത്തറിന്റെ ഷെരീഫ് യൂനസും അഹമ്മദ് ടിജാനും ഒളിമ്പിക്‌സ് ബീച്ച് വോളിബോളിൽ വെങ്കല മെഡല്‍ സ്വന്തമാക്കി . ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ ലാറ്റ്വിയയുടെ മാർട്ടിൻസ് പ്ലാവിൻസിനെയും എഡ്ഗാർസ് ടോക്സിനെയും (21-12, 21-18 ന്) തകർത്താണ് വെങ്കല നേട്ടം.
ബീച്ച് വോളിബോളിന്റെ ചരിത്രത്തിലെ ആദ്യത്തെ മെഡലാണ് ഖത്തർ ടീം സ്വന്തമാക്കിയിരിക്കുന്നത്. ഒളിമ്പിക്‌സില്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവുമാണ് ഖത്തറിന്റെ പട്ടികയിലുള്ളത്.

Most Popular