കോളകളിലെ ഫോസ്ഫോറിക് ആസിഡ് വൃക്കകളുടെ അന്തകന്‍

ആധുനികജീവിത്തതില്‍ മതിമറന്ന് നിത്യവും കോള കുടിക്കുന്നയാളാണോ നിങ്ങള്‍…? എങ്കില്‍ നിങ്ങളുടെ വൃക്കകള്‍ എപ്പോള്‍ പോയെന്ന് ചോദിച്ചാല്‍ മതി. നിത്യവും രണ്ട് ബോട്ടില്‍ കോള അകത്താക്കുന്നവര്‍ക്ക് അത് കുടിക്കാത്തവരേക്കാള്‍ വൃക്കരോഗം വരാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് പുതിയ മുന്നറിയിപ്പ്.

കോളകള്‍ എളുപ്പം കേടാകാതിരിക്കാന്‍ അവയില്‍ ഫോസ്ഫോറിക് ആസിഡ് കലര്‍ത്താറുണ്ട്. വൃക്കകളുടെ ഒന്നാം തരം അന്തകനാണിത്. ഇത്തരം ഫോസ്ഫേറ്റുകള്‍ ചേരുവയായ ആഹാരങ്ങള്‍ പരിധി വിട്ട് അകത്താക്കുന്നവര്‍ക്ക് കിഡ്നി രോഗങ്ങളും കിഡ്നിയില്‍ കല്ലും ഉണ്ടാകാന്‍ സാധ്യതയേറെയാണെന്നാണ് നോര്‍ത്ത് കരോലിനയിലെ ഗവേഷകര്‍ പഠനത്തിലൂടെ തെളിയിച്ചിരിക്കുന്നത്. എപ്പിഡമിയോളജി എന്ന ജേണലില്‍ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വൃക്കരോഗ സാധ്യയുള്ളവര്‍ കോള ഗണത്തിലുള്ള ഡ്രിങ്കുകളും ഫോസ്ഫേറ്റിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങളും കഴിക്കാതിരിക്കുന്നതാണ് ഉത്തമമെന്നാണ് പ്രസ്തുത പഠനം മുന്നറിയിപ്പ് നല്‍കുന്നത്.