Saturday, April 17, 2021
Home Highlights യുഎഇയിൽ നിന്ന് ഇസ്രായേലിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് പൗരന്മാർക്ക് ഇനി വിസ വേണ്ട

യുഎഇയിൽ നിന്ന് ഇസ്രായേലിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് പൗരന്മാർക്ക് ഇനി വിസ വേണ്ട

ടെല്‍ അവീവ്: യുഎഇയില്‍ നിന്ന് ഇസ്രായേലിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് പൗരന്മാര്‍ക്ക് ഇനി വിസ വേണ്ട. ഇസ്രായേലുമായി സമാധാന കരാര്‍ ഒപ്പുവച്ചതിനു ശേഷം ആദ്യ യുഎഇയുടെ ആദ്യ പ്രതിനിധി സംഘം ഇന്നലെ ഇസ്രയേലിലെത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരുന്നു സന്ദര്‍ശനം. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രയ്ക്ക് വിസ ഒഴിവാക്കിയെന്ന പ്രഖ്യാപനം എത്തിയത്. ഇരുരാജ്യങ്ങളും തമ്മില്‍ വിസരഹിത യാത്രയ്ക്ക് ധാരണയായ വിവരം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആണ് അറിയിച്ചത്. ഞങ്ങള്‍ ചരിത്രം സൃഷ്ടിക്കുകയാണെന്നാണ് കൂടിക്കാഴ്ചയെക്കുറിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞത്. സാമ്പത്തികം, ശാസ്ത്രം, സാങ്കേതികവിദ്യ, വ്യോമഗതാഗതം എന്നീ മേഖലകളില്‍ മാറ്റങ്ങളുണ്ടാക്കുന്ന നാല് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്ന് നെതന്യാഹു അറിയിച്ചിട്ടുണ്ട്.

ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, വിദേശകാര്യമന്ത്രി ഗാബി അഷ്‌കെനാസി, ധനമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് എന്നിവര്‍ ചേര്‍ന്നാണ് യുഎഇ സംഘത്തെ സ്വീകരിച്ചത്. യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂചിന്‍, യുഎഇ ധന മന്ത്രി ഒബൈദ് ഹുമൈദ് അല്‍ തായിര്‍, യുഎഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മറി എന്നിവരുടെ പങ്കെടുത്ത കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിച്ചത് നെതന്യാഹു തന്നെയായിരുന്നു.

Most Popular