ന്യൂയോര്‍ക്ക്: ആണവ വിഷയത്തിലെ ഇറാനെതിരെ നടപ്പാക്കിയിരുന്ന നിരോധനങ്ങളില്‍ ഇളവ് വരുത്തി ഐക്യരാഷ്ട സഭ. സഭയുടെ 2231-ാംമത് പ്രമേയത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം ഓരോ വിഷയത്തിലും പ്രത്യേകം പ്രത്യേകം അനുവാദം ഇനി ഇറാന് ആവശ്യമില്ലെന്നാണ് ഐക്യരാഷ്ട്ര സഭയുടെ പുതിയ നയം. ആയുധങ്ങളുടെ രാജ്യാന്തര കരാറുകളും നടത്താമെന്നാണ് യു.എന്‍ അനുവാദം നല്‍കിയിരിക്കുന്നത്. ഇറാന് ആയുധങ്ങള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കുന്ന വിധമാണ് നയത്തിലെ മാറ്റങ്ങള്‍. അതോടൊപ്പം ചില പ്രധാന വ്യക്തികളുടെ യാത്രാവിലക്കുകളും നീക്കി. ഐക്യരാഷ്ട്ര സഭയുടെ ഇറാനിലെ കേന്ദ്രമാണ് നിയന്ത്രണങ്ങള്‍ നീക്കിയതായി അറിയിച്ചത്.
രാജ്യാന്തരതലത്തില്‍ ആണവ വിഷയങ്ങളില്‍ സംയുക്ത സമഗ്ര നടപടിക്രമങ്ങള്‍ എന്ന നിലയിലാണ് ഇറാനെതിരെ നിരോധനം വന്നത്. വിഷയത്തിലെ ഇറാന്റെ ആണവ വിഷയങ്ങളിലൂന്നിയാണ് യു.എന്‍ തീരുമാനം അറിയിച്ചത്.