Saturday, June 25, 2022
HomeNewsNationalമഹാരാഷ്ട്രയിൽ മൂന്ന്‌നില കെട്ടിടം തകർന്നുവീണ് പത്ത് മരണം

മഹാരാഷ്ട്രയിൽ മൂന്ന്‌നില കെട്ടിടം തകർന്നുവീണ് പത്ത് മരണം

മുംബൈ: മഹാരാഷ്ട്രാ തലസ്ഥാനമായ മുംബൈയിലെ ഭീവണ്ടിയിൽ മൂന്ന്‌നില കെട്ടിടം തകർന്നുവീണ് പത്ത് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇതുവരെ ഒരു കുട്ടിയുൾപ്പെടെ 25ഓളം പേരെ രക്ഷപ്പെടുത്തിയതായി താനെ മുനിസിപ്പൽ കോർപറേഷൻ വക്താവിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപോർട്ട് ചെയ്തു.

നിരവധി പേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. ദേശീയ ദുരന്തനിവാരണസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

പട്ടേൽ കോമ്പൗണ്ട് ഏരിയയിൽ ഇന്ന് പുലർച്ചെ 3.30ഓടെയാണ് കെട്ടിടം തകർന്നുവീണത്. 40 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിനുള്ളിൽ 20 ഓളം കുടുംബങ്ങൾ താമസിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.

Most Popular