Thursday, July 29, 2021
Home News Kerala കേരളത്തിൽ 1251 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; അഞ്ച് മരണം

കേരളത്തിൽ 1251 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; അഞ്ച് മരണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1251 പേർക്ക് കൂട് കോവിഡ് സ്ഥരീകരിച്ചു. അഞ്ച് മരണമാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1061 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായി. സംസ്ഥാനത്ത് ഇന്ന് 814 പേർക്ക് രോഗം ബേധമായി.

മലപ്പുറം മാമ്പുറത്ത് ഇമ്പിച്ചിക്കോയ ഹാജി(68), കണ്ണൂർ കൂടാളി സജിത്ത്, തിരുവനന്തപുരം ഉച്ചക്കട ഗോപകുമാരൻ (60), എറണാകുളം ഇളമക്കര പി ജി ബാബു(60), ആലപ്പുഴ പൂച്ചക്കൽ സുധീർ(63) എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

വരും ദിവസങ്ങളിൽ രോഗികൾ കൂടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രോഗികളുടെ എണ്ണം പരമാവധി കുറച്ചു കൊണ്ടു വരാൻ ആരോഗ്യപ്രവർത്തകർ കഠിനപരിശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ല തിരിച്ചുള്ള കണക്ക്
രോഗം സ്ഥിരീകരിച്ചവർ
തിരുവനന്തപുരം- 289, കാസർകോട്- 168, കോഴിക്കോട്- 149, മലപ്പുറം- 143, പാലക്കാട്- 123, തൃശൂർ- 33, വയനാട്- 55, കൊല്ലം- 36, പത്തനംതിട്ട- 39, തിരുവനന്തപുരം- 150, എറണാകുളം- 82, കോട്ടയം- 37, ഇടുക്കി- 23, ആലപ്പുഴ- 61, കണ്ണൂർ- 13.

രോഗമുക്തർ
പാലക്കാട്- 33, കാസർകോട്- 123, മലപ്പുറം- 40, തൃശൂർ- 60, വയനാട്- 34, വയനാട്- 34, കോഴിക്കോട്- 36, കൊല്ലം- 32, പത്തനംതിട്ട- 78, എറണാകുളം- 29, കോട്ടയം- 71, ഇടുക്കി- 57, ആലപ്പുഴ- 70, കണ്ണൂർ- 26.

സമ്പർക്കത്തിലൂടെയുള്ള രോഗികൾ
പാലക്കാട്- 48, കാസർകോട്- 164, മലപ്പുറം- 125, തൃശൂർ- 23, വയനാട്- 47, കോഴിക്കോട്- 113, കൊല്ലം- 22, പത്തനംതിട്ട- 29, തിരുവനന്തപുരം- 281, എറണാകുളം- 77, കോട്ടയം- 35, ഇടുക്കി- 14, ആലപ്പുഴ- 48, കണ്ണൂർ- 09.

Most Popular