Monday, December 5, 2022
HomeNewsNationalസയ്യിദ് അലിഷാ ​ഗീലാനി അന്തരിച്ചു

സയ്യിദ് അലിഷാ ​ഗീലാനി അന്തരിച്ചു

ശ്രീനഗർ: കശ്മീരി നേതാവ് സയ്യിത് അലി ഷാ ​ഗീലാനി അന്തരിച്ചു. 92 വയസ്സായിരുന്നു. ബുധനാഴ്ച രാത്രിവൈകി ശ്രീന​ഗറിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ജമ്മു കശ്മീരിലെ മുതിർന്ന വിഘടനവാദി നേതാവും ഓൾ പാർട്ടി ഹുറിയത് കോൺഫറൻസ് (എപിഎച്ച്‌സി) മുൻ നേതാവുമായിരുന്നു ഇദ്ദേഹം. ജമ്മു കശ്മീർ സ്വതന്ത്രമാക്കുന്നതിനു വേണ്ടി വാദിച്ചിരുന്ന അദ്ദേഹം ദീർഘകാലമായി അസുഖബാധിതനായിരുന്നു. 2003 മുതൽ ഹുറിയത് അധ്യക്ഷനായിരുന്ന ഗീലാനി സഖ്യത്തിനുള്ളിലെ ഭിന്നതകളും അച്ചടക്കമില്ലായ്മയും ആരോപിച്ച് കഴിഞ്ഞവർഷമാണ് രാജിവച്ചത്.

അലിഷാ ​ഗീലാനിയുടെ മരണത്തെ തുടർന്ന് കശ്മീർ താഴ് വരയിൽ സുരക്ഷ ശക്തമാക്കുകയും ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തതായി പൊലീസ് ഉദ്യോ​ഗസ്ഥനായ വിജയക് കുമാർ അറിയിച്ചു. ഹുറിയത്ത് മുതിർന്ന നേതാവ് മുഖ്താർ അഹമ്മദ് വാസ അടക്കമുള്ള മുതിർന്ന നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി നിര്യാണത്തിൽ അനുശോചനമറിയിച്ചു.

Most Popular