Wednesday, July 28, 2021
Home News Kerala കേരളത്തിൽ ഇന്ന് 1,530 പേർക്ക് കോവിഡ്; 10 മരണം

കേരളത്തിൽ ഇന്ന് 1,530 പേർക്ക് കോവിഡ്; 10 മരണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1,530 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. 1,099 പേർ രോഗമുക്തി നേടി. ഇതുവരെ രോഗമുക്തി നേടിയത് 28,878 പേരാണ്. നിലവിൽ ചികിത്സയിലുള്ളത് 15,310 പേർ. ഇന്ന് 10 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു.

ആഗസ്റ്റ് 7ന് മരണമടഞ്ഞ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സി.സി. രാഘവൻ (71), ആഗസ്റ്റ് 11 ന് മരണമടഞ്ഞ കണ്ണൂർ കൊളച്ചേരി സ്വദേശി മൂസ (76), കണ്ണൂർ കൊമ്പൻവയൽ സ്വദേശി സൈമൺ (60), കണ്ണൂർ തളിപ്പറമ്പ് സ്വദേശി സി വി വേണുഗോപാലൻ (80), ആഗസ്റ്റ് 14 ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി കനകരാജ് (60), പത്തനംതിട്ട തിരുവല്ല സ്വദേശി മാത്യു (60), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂർ ഉദയഗിരി സ്വദേശി ഗോപി (69), എറണാകുളം ആലുവ സ്വദേശി അബ്ദുൾ ഖാദർ (73), ആഗസ്റ്റ് 10 ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശിനി ലീലാമണി അമ്മ (71), ആഗസ്റ്റ് 15ന് മരണമടഞ്ഞ കൊല്ലം വിളക്കുവട്ടം സ്വദേശിനി സരോജിനി (72), എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 156 ആയി.

തിരുവനന്തപുരം ജില്ലയിൽ മാത്രം 519 പേർക്കാണ് ഇന്ന് രോഗബാധയുണ്ടായത്. മറ്റ് ജില്ലകളിൽ മലപ്പുറം- 221, എറണാകുളം- 123, കോഴിക്കോട്- 118, കോട്ടയം-100, ആലപ്പുഴ- 86, കൊല്ലം- 81 , കണ്ണൂർ- 52, വയനാട്- 49, കാസർകോട്- 48, പത്തനംതിട്ട- 44, ഇടുക്കി, തൃശൂർ- 30 വീതം, പാലക്കാട്- 29 എന്നിങ്ങനെയാണ് രോഗബാധ.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 37 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 89 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1,351 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 100 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 487 പേർക്കും, മലപ്പുറത്ത് 200 പേർക്കും, എറണാകുളത്ത് 110 പേർക്കും, കോഴിക്കോട്ട് 106 പേർക്കും, കോട്ടയത്ത് 91 പേർക്കും, ആലപ്പുഴയിൽ 73 പേർക്കും, കൊല്ലത്ത് 70 പേർക്കും, കണ്ണൂരിൽ 38 പേർക്കും, കാസർകോട് 37 പേർക്കും, വയനാട് 36 പേർക്കും, പത്തനംതിട്ടയിൽ 33 പേർക്കും, തൃശൂരിൽ 27 പേർക്കും, പാലക്കാട് 24 പേർക്കും, ഇടുക്കിയിൽ 19 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 53 ആരോഗ്യപ്രവർത്തകരും ഉൾപ്പെടും. തിരുവനന്തപുരം- 23, മലപ്പുറം- 12, കണ്ണൂർ- 8, എറണാകുളം- 4, കൊല്ലം- 2, പാലക്കാട്, വയനാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

Most Popular