Sunday, July 25, 2021
Home News Kerala കേരളത്തിൽ ഇന്ന് 1,983 പേർക്ക് കോവിഡ്; 1,777 പേർക്ക് സമ്പർക്കബാധ

കേരളത്തിൽ ഇന്ന് 1,983 പേർക്ക് കോവിഡ്; 1,777 പേർക്ക് സമ്പർക്കബാധ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1,983 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 99 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1,777 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 109 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

35 ആരോഗ്യ പ്രവർത്തകർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം- 14, മലപ്പുറം- 6, എറണാകുളം- 4, തൃശൂർ- 5, കോഴിക്കോട്, വയനാട് ജില്ലകളിലെ രണ്ട് വീതവും, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 7 ഐഎൻഎച്ച്എസ് ജിവനക്കാർക്കും, കണ്ണൂരിലെ ഒരു ഡിഎസ്‌സി ജീവനക്കാരനും രോഗം ബാധിച്ചു.

1,419 പേർ രോഗമുക്തി നേടി. ഇതുവരെ 35,247പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത് 18,673 പേരാണ്.

ഇന്ന് 12 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആഗസ്റ്റ് 15ന് മരിച്ച ആലപ്പുഴ ജില്ലയിലെ കരിയിലക്കുളങ്ങര സ്വദേശി സദാനന്ദൻ (62), കണ്ണൂർ കണ്ണപുരം സ്വദേശി കൃഷ്ണൻ (78), ആഗസ്റ്റ് 18ന് മരിച്ച എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് കുട്ടി (78), കോഴിക്കോട് നല്ലളം സ്വദേശി അഹമ്മദ് ഹംസ (69), മലപ്പുറം രണ്ടത്താണി സ്വദേശിനി അയിഷാമ്മ (54), മലപ്പുറം ചെറിയമുണ്ട സ്വദേശി ഇന്തിൻകുട്ടി (71), മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇക്ബാൽ (58), ആഗസ്റ്റ് 19ന് മരിച്ച കോഴിക്കോട് തിക്കോടി സ്വദേശി മുല്ലക്കോയ തങ്ങൾ (67), ആഗസ്റ്റ് 14ന് മരിച്ച മലപ്പുറം ചേലേമ്പ്ര സ്വദേശിനി ദേവകി അമ്മ (94), ആഗസ്റ്റ് 16ന് മരിച്ച കോഴിക്കോട് തിക്കോടി സ്വദേശി മുഹമ്മദ് കോയ (55), കോഴിക്കോട് മാവൂർ സ്വദേശിനി പി ടി സുലു (49), കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി ഷൈൻ ബാബു (47) എന്നിവരുടെ മരണം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 203 ആയി.

ഇന്നത്തെ രോഗബാധിതർ; ജില്ല തിരിച്ച്
തിരുവനന്തപുരം- 429, മലപ്പുറം- 335, എറണാകുളം- 165, കോഴിക്കോട്- 158, ആലപ്പുഴ- 155, കണ്ണൂർ- 78, കോട്ടയം- 136, കൊല്ലം- 82, പത്തനംതിട്ട- 78, പാലക്കാട്- 83, തൃശൂർ- 119, വയനാട്- 26, കാസർകോട്- 105, ഇടുക്കി- 34.

സമ്പർക്കരോഗബാധിതർ
തിരുവനന്തപുരം- 411, മലപ്പുറം- 318, എറണാകുളം- 144, കോഴിക്കോട്- 146, ആലപ്പുഴ- 124, കണ്ണൂർ- 72, കൊല്ലം- 77, കോട്ടയം- 127, പത്തനംതിട്ട- 68, പാലക്കാട്- 60, വയനാട്- 15, തൃശൂർ- 104, കാസർകോട്- 95, ഇടുക്കി- 16.

രോഗമുക്തർ
തിരുവനന്തപുരം- 258, കൊല്ലം- 54, പത്തനംതിട്ട- 37, ആലപ്പുഴ- 67, കോട്ടയം- 93, ഇടുക്കി- 18, എറണാകുളം- 89, തൃശൂർ- 55, പലക്കാട്- 144, മലപ്പുറം- 319, കോഴിക്കോട്- 163, വയനാട്- 44, കണ്ണൂർ- 44, കാസർകോട്- 34. ഇതോടെ 16,274 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,76,930 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,61,790 പേർ വീട്/ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലും 15,140 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2,128 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Most Popular