Saturday, July 24, 2021
Home News National കോയമ്പത്തൂരിൽ ഇരുനില കെട്ടിടം തകർന്നുവീണ് രണ്ട് മരണം

കോയമ്പത്തൂരിൽ ഇരുനില കെട്ടിടം തകർന്നുവീണ് രണ്ട് മരണം

കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയും ശക്തമായ കാറ്റും മൂലം ഇരുനിലകെട്ടിടം തകർന്നു വീണു. രണ്ട് പേർ മരിച്ചു. ആറ് പേരെ രക്ഷപ്പെടുത്തി.

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ രണ്ട് പേരെ രക്ഷപ്പെടുത്താനുള്ള ഊർജിത ശ്രമം നടന്നുവരികയാണ്. ജില്ലാ കലക്ടർ കെ രാജമണിയുടെ നിരീക്ഷണത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

ചെട്ടി തെരുവിലെ രണ്ടുനില കെട്ടിടമാണ് തകർന്നത്.

Most Popular