Tuesday, July 27, 2021
Home News National ഹൈദരാബാദിൽ വീടുകൾക്ക് മുകളിൽ മതിൽ ഇടിഞ്ഞുവീണ് ഒമ്പത് മരണം

ഹൈദരാബാദിൽ വീടുകൾക്ക് മുകളിൽ മതിൽ ഇടിഞ്ഞുവീണ് ഒമ്പത് മരണം

ഹൈദരാബാദ്: കനത്ത മഴയെ തുടർന്ന് ഹൈദരാബാദിൽ വീടുകൾക്ക് മുകളിൽ മതിൽ ഇടിഞ്ഞുവീണ് ഒമ്പത് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് വയസ്സുകാരനും ഉൾപ്പെടും. പത്ത് വീടുകളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മരണപ്പെട്ടവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

തെലുങ്കാനയിലും ആന്ധ്രയിലും കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴ തുടരുകയാണ്.വലിയ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മഴയെ തുടർന്നുണ്ടായ ദുരന്തത്തിൽപ്പെട്ട് തെലുങ്കാനയിൽ മാത്രം 12 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

തെലുങ്കാനയിലേയും ആന്ധ്രയിലേയും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. ഹൈദരാബാദ് നഗരത്തിലടക്കം പലയിടത്തും ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ സഞ്ചരിക്കാൻ പറ്റാത്തവിധം നഗരത്തിൽ വലിയ വെള്ളക്കെട്ടുകൾ ഉയർന്നിട്ടുണ്ട്.

കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഹമായത്ത് സാഗർ അണക്കെട്ട് തുറന്നതാണ് ഹൈദരാബാദ് നഗരത്തിലടക്കം വെള്ളം ഉയരാൻ ഇടയാക്കിയത്. തെലുങ്കാനയിൽ 14 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോർട്ട്.

Most Popular