Saturday, January 22, 2022
HomeNewsNationalസ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ കൊന്നു കുഴിച്ചു മൂടി

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ കൊന്നു കുഴിച്ചു മൂടി

ചെന്നൈ: സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ കൊന്നു കുഴിച്ചു മൂടി. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ റെഡ്ഹില്‍സിനടുത്ത് ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് സംഭവം. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടികള്‍ യുവാവിനെ കൊന്നത്.

കോളജ് വിദ്യാര്‍ഥിയായ പ്രേംകുമാര്‍ ആണു കൊല്ലപ്പെട്ടത്. കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇയാള്‍ ഒരു വര്‍ഷത്തിലേറെയായി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഏകദേശം ഒന്നര ലക്ഷത്തിലേറെ കൈക്കലാക്കി. ശല്യം സഹിക്കാന്‍ കഴിയാതായതോടെ സുഹൃത്തിന്റെ സഹായത്തോടെ കുട്ടികള്‍ പണം നല്‍കാനെന്ന വ്യാജേന പ്രേംകുമാറിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു.

Most Popular