ഡല്‍ഹിയില്‍ കാറിനടിയില്‍ കുടുങ്ങി മരിച്ച ഇരുപതുകാരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ഡല്‍ഹിയില്‍ കാറിനടിയില്‍ കുടുങ്ങി മരിച്ച ഇരുപതുകാരി ലൈംഗിക ആക്രമണത്തിന് ഇരയായിട്ടില്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്ക് ഇല്ലെന്നാണ് മൗലാനാ ആസാദ് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലെ നിഗമനം.

പുതുവര്‍ഷപ്പുലരിയിലാണ് അഞ്ജലി സിങ് എന്ന ഇരുപതുകാരി ദാരുണമായ വിധത്തില്‍ കൊല്ലപ്പെട്ടത്. സ്‌കൂട്ടറില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന അഞ്ജലി കാറിനടിയിൽപെടുകയായിരുന്നു. പന്ത്രണ്ടു കിലോമീറ്ററോളമാണ് കാര്‍ അഞ്ജലിയെ വലിച്ചിഴച്ചുകൊണ്ടുപോയത്.

കഞ്ചവാലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ വസ്ത്രം ഇല്ലാത്ത നിലയില്‍ ആയിരുന്നു മൃതദേഹം. അഞ്ജലി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടോയെന്ന സംശയം ഉയര്‍ന്നത് ഈ സാഹചര്യത്തിലാണ്. നിര്‍ഭയ കേസിനു സമാനമാണ് ഇതെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെ പേര്‍ രംഗത്തുവരികയും ചെയ്ത

അതേസമയം, കഞ്ചവാലയിലെ വാഹനാപകടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം തേടി. അന്വേഷണം ഉന്നത ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കണമെന്നും അമിത് ഷാ നിര്‍ദേശിച്ചു.