Sunday, July 25, 2021
Home News Kerala കേരളത്തിൽ ഇന്ന് 2,476 പേർക്ക് കോവിഡ്; 13 മരണം; 24 മണിക്കൂറിനിടെ 40,352 സാമ്പിളുകൾ പരിശോധിച്ചു

കേരളത്തിൽ ഇന്ന് 2,476 പേർക്ക് കോവിഡ്; 13 മരണം; 24 മണിക്കൂറിനിടെ 40,352 സാമ്പിളുകൾ പരിശോധിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2,476 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. ഇവരിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 99 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2,243 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 175 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. എറണാകുളം ജില്ലയിലെ ഒരു ഐഎൻഎച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ചവരിൽ 69 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും. കാസർകോട് ജില്ലയിലെ 14, തൃശൂർ- 10, തിരുവനന്തപുരം- 9, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലെ 7 വീതം, പത്തനംതിട്ട- 3, കൊല്ലം, കോഴിക്കോട് ജില്ലകളിലെ 2 വീതം, വയനാട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. 1,351 പേർ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ 41,694 പേരാണ് രോഗമുക്തരായത്. നിലവിൽ ചികിത്സയിലുള്ളത് 22,344 പേരാണ്. ഇന്ന് 13 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.

ആഗസ്റ്റ് 22ന് മരിച്ച തിരുവനന്തപുരം പാലോട് സ്വദേശി തങ്കപ്പൻ ചെട്ടിയാർ (80), കണ്ണൂർ സ്വദേശി പി പി ഇബ്രാഹിം (63), ആഗസ്റ്റ് 24ന് മരിച്ച തിരുവനന്തപുരം പാറശാല സ്വദേശി ചെല്ലയ്യൻ (85), ആഗസ്റ്റ് 23ന് മരിച്ച തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി അബ്ദുൾ ഗഫൂർ (83), തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശി അബ്ദുൾ റഷീദ് (50), തിരുവനന്തപുരം വട്ടവിള സ്വദേശി ദേവനേശൻ (74), തിരുവനന്തപുരം ഉറിയാക്കോട് സ്വദേശിനി ലില്ലി ഭായി (65), തിരുവനന്തപുരം ചെങ്കൽ സ്വദേശി ഓമന (53), തിരുവനന്തപുരം വെളിയന്നൂർ സ്വദേശി സിറാജ് (50), ആഗസ്റ്റ് 22ന് മരിച്ച തിരുവനന്തപുരം പുലിയന്തോൾ സ്വദേശിനി സാറാക്കുട്ടി (79), ആഗസ്റ്റ് 17ന് മരിച്ച തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി അബ്ദുൾ ലത്തീഫ് (50), ആഗസ്റ്റ് 18ന് മരിച്ച തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി ഷിജിൻ (26), ജൂലൈ 30ന് മരിച്ച തിരുവനന്തപുരം പൂവാർ സ്വദേശിനി മേരി (72) എന്നിവർക്കാണ് മരണശേഷമുള്ള പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 257 ആയി.

ഇന്ന് രോഗം ബാധിച്ചവർ
തിരുവനന്തപുരം- 461, മലപ്പുറം- 352, കോഴിക്കോട്- 215, തൃശൂർ- 204, ആലപ്പുഴ- 193, എറണാകുളം- 193, പത്തനംതിട്ട- 180, കോട്ടയം- 137, കൊല്ലം- 133, കണ്ണൂർ- 128, കാസർകോട്-101, പാലക്കാട്- 86, ഇടുക്കി- 63, വയനാട്- 30.

സമ്പർക്കരോഗബാധ
തിരുവനന്തപുരം- 445, മലപ്പുറം- 332, കോഴിക്കോട്- 205, തൃശൂർ- 183, ആലപ്പുഴ- 164, എറണാകുളം- 179, പത്തനംതിട്ട- 145, കോട്ടയം- 134, കൊല്ലം- 131, കണ്ണൂർ- 111, കാസർകോട്- 79, പാലക്കാട്- 64, ഇടുക്കി- 50, വയനാട്- 21.

രോഗമുക്തർ
തിരുവനന്തപുരം- 201, മലപ്പുറം- 254, കോഴിക്കോട്- 150, തൃശൂർ- 100, ആലപ്പുഴ- 95, എറണാകുളം- 191, പത്തനംതിട്ട- 43, കോട്ടയം- 59, കൊല്ലം- 58, കണ്ണൂർ- 49, കാസർകോട്- 40, പാലക്കാട്- 66, ഇടുക്കി- 13, വയനാട്- 32.

Most Popular