Tuesday, August 3, 2021
Home News Kerala കേരളത്തിൽ ഇന്ന് 2,479 പേർക്ക് കോവിഡ്; 11 മരണം

കേരളത്തിൽ ഇന്ന് 2,479 പേർക്ക് കോവിഡ്; 11 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2,479 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 59 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 71 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2,255 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ 149 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ ജില്ലയിൽ എ ആർ ക്യാമ്പിലെ 60 പേർക്കും രോഗം ബാധിച്ചു.

34 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂർ ജില്ലയിലെ 8, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5 വീതവും, എറണാകുളം ജില്ലയിലെ 4, കൊല്ലം, തൃശൂർ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. അതേസമയം, രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 2,716 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 11 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു.

ആഗസ്റ്റ് 31ന് മരിച്ച തൃശൂർ വടക്കാഞ്ചേരി സ്വദേശി റാഫേൽ (78), മലപ്പുറം ഒളവറ്റൂർ സ്വദേശിനി ആമിന (95), മലപ്പുറം കടമ്പാട് സ്വദേശി മുഹമ്മദ് (73), കാസർകോട് മഞ്ചേശ്വരം സ്വദേശി അബ്ദുർറഹ്മാൻ (60), കണ്ണൂർ വളപട്ടണം സ്വദേശി വാസുദേവൻ (83), ആഗസ്റ്റ് 30ന് മരിച്ച കണ്ണൂർ ആലക്കോട് സ്വദേശി സന്തോഷ്‌കുമാർ (45), തിരുവനന്തപുരം അമരവിള സ്വദേശി രവിദാസ് (69), കൊല്ലം കല്ലംതാഴം സ്വദേശി ബുഷ്റ ബീവി (61), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ശബരിയാർ (65), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സുലജ (56), തൃശൂർ പോങ്ങനംകാട് സ്വദേശി ഷിബിൻ (39), എന്നിവരുടെ മരണശേഷമുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 326 ആയി.

രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)
തിരുവനന്തപുരം- 477, എറണാകുളം- 274, കൊല്ലം- 248, കാസർകോട്- 236, തൃശൂർ- 204, കോട്ടയം- 178, മലപ്പുറം- 178, കോഴിക്കോട്- 167, പത്തനംതിട്ട- 141, കണ്ണൂർ- 115, ആലപ്പുഴ- 106, വയനാട്- 84, പാലക്കാട്- 42, ഇടുക്കി- 29.

സമ്പർക്കരോഗികൾ
തിരുവനന്തപുരം- 463, എറണാകുളം- 267, കൊല്ലം- 241, കാസർകോട്- 225, കോട്ടയം- 177, മലപ്പുറം- 169, കോഴിക്കോട്- 155 പേർക്കും, തൃശൂർ- 140, കണ്ണൂർ- 102, പത്തനംതിട്ട- 99, ആലപ്പുഴ- 91, വയനാട്- 68, പാലക്കാട്- 36, ഇടുക്കി- 22.

രോഗമുക്തർ
തിരുവനന്തപുരം- 426, കൊല്ലം- 114, പത്തനംതിട്ട- 105, ആലപ്പുഴ- 438, കോട്ടയം- 117, ഇടുക്കി- 26, എറണാകുളം- 185, തൃശൂർ- 140, പാലക്കാട്- 93, മലപ്പുറം- 627, കോഴിക്കോട്- 272, വയനാട്- 28, കണ്ണൂർ- 73, കാസർകോട്- 72. ഇതോടെ 21,268 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 60,448 പേർ ഇതുവരെ കോവിഡിൽ നിന്ന് മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,97,937 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,80,743 പേർ വീട്/ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലും 17,194 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,750 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Most Popular